Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പിണറായിയെ എടുത്തലക്കി പിസിയുടെ പൂരപ്പാട്ട്! റെയ്ഡ് നടത്തിയത് കള്ളക്കടത്ത് തെളിവിന്! പി.സി ജോർജിനെ വിടാതെ പിന്തുടർന്ന് സർക്കാർ

25 AUGUST 2022 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരണവുമായി പൂഞ്ഞാൻ മുൻ എം.എൽ.എയും കേരള ജനപക്ഷം നേതാവുമായ പി.സി. ജോർജ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ചാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ലാവ്‍ലിൻ കേസിൽ അടുത്ത മാസം വിധി വരുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി തനിക്കെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയതെന്ന് പി.സി.ജോർജ് ആരോപിച്ചു. 'പിണറായി വിജയൻ വിധി വരുമ്പോൾ ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുമെന്ന് ഉറപ്പായതു കൊണ്ടാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് ഈ റെയ്‌ഡ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കള്ളക്കടത്ത് വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി.സി. ജോര്‍ജ് ആരോപിക്കുന്നത്.

ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് റെയ്ഡിനെത്തിയത്. 2019ൽ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്ന ഫോണാണ് ക്രൈംബ്രാഞ്ച് 2022ൽ അന്വേഷിക്കുന്നത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് റെയ്ഡിന് ഓർഡർ മേടിച്ചിരിക്കുന്നത്.

രാവിലെ 7.15നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ വന്നത്. ചോദിച്ചപ്പോൾ അവർ റെയ്ഡിനുള്ള ഓർഡറും കാണിച്ചു. ഓർഡർ അനുസരിച്ച് ആ ഒരൊറ്റ ഫോൺ എടുക്കാനേ പാടുള്ളൂ. വാതിൽ തുറന്ന് കൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലായിടവും റെയ്‌ഡ് ചെയ്‌തോളാൻ ഞാൻ പറഞ്ഞു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ. അവര് എടുത്തത് കണ്ട് എനിക്ക് ദേഷ്യം വന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന അമ്മു എന്ന എന്റെ കൊച്ചുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന അപ്പുവും.

രണ്ടും ഷോണിന്റെ മക്കളാണ്. ഈ രണ്ട് മക്കളുടെയും ടാബ് എടുത്ത് കൊണ്ട് പോവാൻ നോക്കി. പിള്ളേർക്ക് പരീക്ഷ നടക്കുവാണ്. ഇത് കൊണ്ട് പോകാൻ സമ്മതിക്കാൻ പറ്റോ. അതാ എനിക്ക് അരിശം വന്നേ. ദിലീപിന്റെ കേസ് കോടതിയിൽ പൊളിഞ്ഞു പോയി. ക്രൈംബ്രാഞ്ചിന് നാണക്കേടായി. അതുകൊണ്ട് അവര് വേറെ കേസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്' എന്നും പി. സി ജോർജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ട്. പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുണ്ടല്ലോ. 28 തവണയാണ് യുഎഇയിൽനിന്ന് സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എന്റെ പക്കലുണ്ടെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. അതൊന്നും എടുത്തുകൊണ്ടു പോകാൻ പറ്റില്ല. അതെല്ലാം ഭദ്രമായി എന്റെ കയ്യിലുണ്ട്.

ഇപ്പോഴത്തെ വലിയ പ്രകോപനം എന്താണെന്ന് അറിയാമോ? ലാവ്‌ലിൻ കേസിൽ ഈ ഓണാവധിക്കു ശേഷം വിധി വരികയാണ്. പിണറായിക്ക് ജയിലിൽ പോകുകയല്ലാതെ വേറെ മാർഗമില്ല. ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. എന്തെല്ലാം അവിഹിത മാർഗങ്ങളാണ് ഉപയോഗിച്ചത്. അതെല്ലാം മാറി വിധി വരാൻ പോവുകയാണ്. അതായത് ജയിലിലേക്കു പോകും.

കേസിന്റെ കാര്യം വാർത്തയാകാതിരിക്കാൻ എന്റെ വീട് റെയ്ഡ് ചെയ്തൂന്നേയുള്ളൂ. പിണറായിയോട് സ്നേഹമുള്ളവർ എന്നോട് ക്ഷമിക്കുക. ഉള്ളത് പറയാതിരിക്കാൻ പറ്റില്ലല്ലോ. ഒരു കാര്യം പറയാം. ഇനിയും പൊലീസ് ഉദ്യോഗസ്ഥൻമാർ ചാടിയാൽ നിങ്ങളും അനുഭവിക്കേണ്ടി വരും. ഞാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയിലേക്കു നീങ്ങും.

കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. അപ്രതീക്ഷിത നീക്കമാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നു.

ഈ സമയമാണ് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെത്തിയത്. ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മഞ്ജുവാര്യർ അടക്കമുള്ളവരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ നമ്പരുകൾ ഉപയോഗിച്ചാണ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് സൂചന. ഇവർ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന പ്രതീതി ഉണ്ടാക്കാനായി ചാറ്റ് ചെയ്തു.

പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ ഷോൺ ജോർജ് പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയിരുന്നു. സ്വപ്‌ന സുരേഷ് പി.സി ജോര്‍ജുമായി ഗൂഢാലോചന നടത്തിതെന്നാണ് കേസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends