എംഎൽഎ തൂക്കിയെടുക്കാൻ പിണറായി പോലീസ് ഇറങ്ങി... അടുത്ത കുറ്റി തെറിച്ചു! സജി ചെറിയാനെ തെറിപ്പിച്ച അതേ കോടതി

'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി. വിവാദമായ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ നിർദേശം നൽകിയത്. സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി നടപടി എടുത്തത്.
ജലീലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ 'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധിനിവേശ കശ്മീര്‍' എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഈ ആവശ്യം അംഗീകരിച്ച ജഡ്ജി രേഷ്മ ശശിധരനാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതും ഇതേ കോടതിയാണ്. ശനിയാഴ്ചയായിരുന്നു കെ.ടി ജലീലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ കോടതിയെ സമീപിച്ചത്.
ജമ്മു കശ്മീർ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്.
വിഭജന കാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ. ടി. ജലീലിന്‍റെ വിശദീകരണം. എന്നാല്‍ സിപിഎം നിര്‍ദ്ദേശത്തെ തുടർന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം. വി. ഗോവിന്ദനടക്കമുള്ള മന്ത്രിമാർ ജലീലിന്‍റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി. എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോക്ക് ദില്ലി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉൾപ്പെടെ കേസ് എടുത്തത് ഇഫ്സോ ആണ്. ഓഗസ്റ്റ് 13ന് നൽകിയ ഈ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദില്ലി ഡിസിപിയെ അഭിഭാഷകൻ സമീപിച്ചു. ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്സോക്ക് കൈമാറിയതും കേസെടുക്കുന്നതിൽ നിയമോപദേശം തേടിയതും.
https://www.facebook.com/Malayalivartha

























