കെ. ടി. ജലീലിനെ പിടിച്ച് അകത്തിടാൻ ഉത്തരവിട്ട് തിരുവല്ല കോടതി! ആഞ്ഞടിച്ച് കോടതി

ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ നിർദേശം നൽകിയത്. സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി നടപടി എടുത്തത്.
ജലീലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ 'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധിനിവേശ കശ്മീര്‍' എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഈ ആവശ്യം അംഗീകരിച്ച ജഡ്ജി രേഷ്മ ശശിധരനാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതും ഇതേ കോടതിയാണ്. ശനിയാഴ്ചയായിരുന്നു കെ.ടി ജലീലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ കോടതിയെ സമീപിച്ചത്.
ജമ്മു കശ്മീർ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്.
സിപിഎം നിര്‍ദ്ദേശത്തെ തുടർന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം. വി. ഗോവിന്ദനടക്കമുള്ള മന്ത്രിമാർ ജലീലിന്‍റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി. എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha

























