ചര്‍ച്ച പരാജയം....തുറമുഖനിര്‍മാണം നിര്‍ത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് തൊഴിലാളികളുടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയം. തുറമുഖനിര്‍മാണം നിര്‍ത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി. സമരക്കാര്‍ പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ല െന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി.
സമരക്കാര്‍ പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























