പോലീസിനെ കണ്ട് ഭയന്ന് വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു... മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്‌ക്കെതിരെ കേസ്

പോലീസിനെ കണ്ട് ഭയന്ന് വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു. മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പതിനേഴുകാരനായ വിദ്യാര്‍ഥി ഓടിച്ച കാറാണ് മതിലില്‍ ഇടിച്ചു തകര്‍ന്നത്. പൊലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെയാണ് കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നത്.
കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് പതിനേഴുകാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഏറക്കുറെ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ച വിദ്യാര്‍ഥിയും കാറില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവര്‍ക്ക് പിന്നാലെ എത്തിയ പൊലീസ് സംഘമാണ് കാറോടിച്ച ആണ്‍കുട്ടിയെയും സഹപാഠിയെയും ആശുപത്രിയില്‍ എത്തിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വൈദ്യപരിശോധന നടത്തി ഇവരെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























