പിണറായിക്കെതിരെ സുപ്രീം കോടതിയില്‍ ഇടിവെട്ട് നീക്കം; ഇത്തവണ ലാവ്‌ലിന്‍ കത്തും ഉറപ്പ്

ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കും എന്ന ആകാംശയിലാണ് രാഷ്ട്രീയ കേരളം. കേന്ദ്രത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യം ഇക്കുറിയെങ്കിലും കേസില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷ ഉയരുന്നുണ്ട്. സിബിഐ അഭിഭാഷകര്‍ അടക്കം എന്തു നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ തുടര്‍ന്നുള്ള ഭാവി. പിണറായിയെ കുറ്റവിമുക്തനാക്കി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. മുന്‍കാലങ്ങളില്‍ പലതവണയായി മാറ്റിവെച്ച കേസില്‍ ഇനിയെങ്കിലും വേഗത കൈവരുമോ എന്നാണ് അറിയേണ്ടത്. അടുത്തമാസം 13നാണ് കേസ് പരിഗണിക്കുന്നത്. ഇത് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമക്കിയിട്ടുണ്ട്.
കേസില്‍ കക്ഷി ചേര്‍ന്ന ക്രൈം നന്ദകുമാറിന്റെ വനിതാ അഭിഭാഷകരുടെ വാദങ്ങളാണ് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണായകമായത്. അഡ്വ. എം കെ അശ്വതിയും അഡ്വ. വി ഗീതയുമാണ് കേസില്‍ നന്ദകുമാറിന് വേണ്ടി ഹാജരായത്. ഇതില്‍ അഡ്വ. എം കെ അശ്വതിയുടെ വാദങ്ങള്‍ സുപ്രീംകോടതി മുഖവിലക്ക് എടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സുപ്രീം കോടതിയില്‍ 30 തവണയായി മാറ്റി വെച്ചിരുന്നു. ഇക്കാര്യമാണ് അഭിഭാഷക ചൂണ്ടിക്കാട്ടിയത്.
സുപ്രീം കോടതിയില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെയും ബെഞ്ചില്‍ വരാതെയും റെജസ്ട്രി തന്നെ കഴിഞ്ഞ ഇരുപത് തവണയായി കേസ് മാറ്റിക്കൊണ്ടിരിക്കയാണെന്ന കാര്യമാണ് നന്ദകുമാറിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, ഇത്തരത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ എത്രയും വേഗം തീര്‍ക്കണം എന്ന സുപ്രീം കോടതിയുടെ തന്നെ വിധി ഇരിക്കെയാണ് അനന്തമായി കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് മുന്‍പാകെ നന്ദകുമാറിന്റെ അഭിഭാഷകര്‍ ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് കേസ് ലിസ്റ്റില്‍ നിന്നും മാറ്റരുത് എന്നും സെപ്റ്റംബര്‍ 13 ന് കേസ് മാറ്റി വെച്ചിരിക്കുന്ന കാര്യവും ഉത്തരവിട്ടത്.
2014 ല്‍ തിരുവനന്തപുരം സിബിഐ കോടതി പിണറായിവിജയനടക്കം മൂന്നു പ്രതികളുടെ ഡിസ്ചാര്‍ജ് പെറ്റിഷന്‍ അംഗീകരിച്ചുകൊണ്ട് മൊത്തം പ്രതികളെ കുറ്റ വിമുക്തരാക്കി ഉത്തരവായി. എന്നാല്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് ഉബൈദ് 2014 ല്‍ സിബിഐ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത മൂന്നു പ്രതികളെ മാത്രം കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരെ പ്രതികളാക്കി നിലനിര്‍ത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ സിബിഐ യും വീണ്ടും പ്രതികളാക്കി മാറ്റപ്പെട്ടവരും സുപ്രീം കോടതിയില്‍ 2017 ല്‍ ടഘജ ഫയല്‍ ചെയ്‌തെങ്കിലും അഞ്ചു വര്‍ഷമായി കേസ് നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























