വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാന്‍ അദാനി; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. വിഴിഞ്ഞത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരക്കാര്‍ ഉന്നയിച്ച 7 ആവശ്യങ്ങളില്‍ 5 എണ്ണം തത്വത്തില്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാന്‍ ഉപസമിതിക്കു സാധിച്ചില്ല.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണമുണ്ടാക്കുമെന്നും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ഉള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha
























