ബാലരാമപുരം പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ

പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നു പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം. ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പാസ്റ്റര്‍ എത്തിയത്. കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡനത്തിന് ഇരയാകുകയായിരുന്നു.
2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു.
https://www.facebook.com/Malayalivartha
























