നിര്‍മാണം നിര്‍ത്തിവെക്കാനാകില്ല.... വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച പരാജയം.... അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണനയില്‍

നിര്‍മാണം നിര്‍ത്തിവെക്കാനാകില്ല.... വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച പരാജയം.... അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണനയില്‍.
തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്ന് അതിരൂപത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം നേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന പരിഗണിക്കും. സമരം തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തുന്നുവെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും പോലീസിനെയോ കേന്ദ്രസേനയെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നുമാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ നടത്തുന്ന സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
"
https://www.facebook.com/Malayalivartha
























