കൊടും ക്രൂരത..... പാലക്കാട് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കടുത്തായി ഉപേക്ഷിച്ചു.... സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊടും ക്രൂരത..... പാലക്കാട് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കടുത്തായി ഉപേക്ഷിച്ചു.... സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍യാക്കരയിലാണ് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചത്.
പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് മൃതദേഹം കാണപ്പെട്ടത്.
അതേസമയം സുരേഷിന്റെ മരണശേഷം അമ്മ വേറെ വിവാഹം കഴിച്ചതിനാല്‍ സുവീഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇടക്കാലത്ത് വിവാഹം കഴിച്ചെങ്കിലും രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു. ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാല്‍ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്.
തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.
സുവീഷിനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് നിഗമനത്തിലുളളത്.
"
https://www.facebook.com/Malayalivartha
























