രാജ്യത്തിനിത് അഭിമാനം.... രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

രാജ്യത്തിനിത് അഭിമാനം.... രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണിത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്. കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍.
കപ്പലിന്റെ നീളം 262 മീറ്റര്‍, ഉയരം 59 മീറ്റര്‍. 30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാന്‍ കഴിയും. 2007ല്‍ തുടങ്ങിയതാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം. 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മിക്കാന്‍ ചെലവായത് 20,000 കോടി രൂപ.
കഴിഞ്ഞ മാസം 28ന് കൊച്ചിന്‍ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പല്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി വെള്ളിയാഴ്ച കൊച്ചി കപ്പല്‍ ശാലയിലെത്തി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐ എന്‍ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും .2021 ഓഗസ്റ്റ് മുതല്‍ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങള്‍ വിക്രാന്ത് വിജയകരമായി മറികടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























