Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

 കോഴിക്കോട് കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ മോഷണം.... ക്ഷേത്രത്തിലുണ്ടായിരുന്ന നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് നിലയില്‍ , വലിയ ഉരുളികളും വിളക്കുകളും മോഷണം പോയി, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

26 AUGUST 2022 08:55 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ മോഷണം.... ക്ഷേത്രത്തിലുണ്ടായിരുന്ന നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് നിലയില്‍ , വലിയ ഉരുളികളും വിളക്കുകളും മോഷണം പോയി, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പുലര്‍ച്ചെ അഞ്ചുമണിയോടെ ക്ഷേത്രം ജീവനക്കാരന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്രം ഭാരവാഹികളെയും മെഡിക്കല്‍ കോളേജ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഏകദേശം 25,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ട്.



നിവേദ്യങ്ങളുണ്ടാക്കുന്ന തിടപ്പള്ളിയിലും മോഷണം നടത്തിയിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന വലിയ ഉരുളികളും വിളക്കുകളും മോഷ്ടിച്ചിട്ടുണ്ട്. ശ്രീകോവിലിനുമുന്നില്‍ തൂക്കിയിട്ടിരിക്കുന്ന രണ്ട് വലിയ മണികള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.ക്ഷേത്രകോമ്പൗണ്ടിനുള്ളിലെ മറ്റു മുറികളില്‍ മോഷണം നടത്തിയിട്ടില്ല. ഈ മുറികളിലാണ് കൂടുതല്‍ വിളക്കുകളും പാത്രങ്ങളുമെല്ലാം സൂക്ഷിച്ചിരുന്നത്.


ഭണ്ഡാരം പൊളിച്ചശേഷം ക്ഷേത്രത്തിന്റെ പിറകുവശത്ത് എത്തിച്ചാണ് തകര്‍ത്ത് പണം കവര്‍ന്നത്. ശ്രീകോവിലിനു മുന്നിലെ പ്രധാനഭണ്ഡാരം പൊളിക്കാനായി മോഷ്ടാവിന് കഴിഞ്ഞിട്ടില്ല. ക്ഷേത്രകോമ്പൗണ്ടിനുള്ളില്‍ നിന്നു തന്നെ മോഷ്ടാവ് മറന്നുവെച്ച ഹെല്‍മെറ്റും മോഷണത്തിനായി കൊണ്ടുവന്ന കൊടുവാളും ചുറ്റികയും ഉളിയും കണ്ടെത്തി.


ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണമെടുത്തിട്ട് ഒരു മാസത്തിലധികമായി. ഈ വരുന്ന ഞായറാഴ്ച പണമെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ സി.സി.ടി.വി.യില്ലാത്തതിനാല്‍ തൊട്ടടുത്ത റോഡുകളിലോ വീടുകളിലോ സി.സി.ടി.വി.യുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്പലത്ത്കാവ് ക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കളായ രണ്ടുപേരുടെ ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വി.യില്‍ പതിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു മോഷണം.

20 കിലോ തൂക്കമുള്ള വിളക്ക്, അഞ്ച് നിലവിളക്കുകള്‍, 13 ഓട്ടുരുളികള്‍ തുടങ്ങിയവയാണ് മോഷണം പോയത്. തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. ഉപദേവതകള്‍ക്കായി തറകളില്‍വെച്ച വിളക്കുകളാണ് പോയത്. ക്ഷേത്രമുറ്റത്തുള്ള വലിയ ഓട്ടുവിളക്ക് ഇളക്കാന്‍ ശ്രമിക്കുന്നതും ഇളക്കിയെടുക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് പോകുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു.




വിളക്കിന്റെ ഒരുഭാഗവും ചെരിപ്പും മറ്റും ക്ഷേത്രമതിലിന് സമീപം കണ്ടെത്തി. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


അതേസമയം ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍. തടമ്പാട്ടുതാഴം സ്വദേശിയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.



എലത്തൂരില്‍ നിന്ന് ഒരു സ്‌കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടെന്നും ഇവരെപ്പറ്റിയും അന്വേഷണം തുടരുകയാണെന്നും പോലീസ് . 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (43 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (50 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (59 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends