റെയിൽവേ ജോലിക്കായുള്ള മത്സരപരീക്ഷയിൽ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച് തട്ടിപ്പ്.... മിടുമിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജോലി നേടാമെന്നവ്യാമോഹം കിട്ടിയത് എട്ടിന്റെ പണി!!

നീഷ് കുമാർ, രാജ്യഗുരു ഗുപ്തഎന്നിവരാണ് പരിശോധനയിൽ പിടിയിലായത്. മനീഷാണ് വിരലിലെ തൊലി നീക്കി കൂട്ടുകാരന്റെ വിരലിൽ പിടിപ്പിച്ചത്. തനിക്ക് പകരം മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു.
ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടന്ന റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.ബയോമെട്രിക് പരിശോധനയിൽ പിടിക്കപ്പെടാതാരിക്കാനാണ് യുവാവ് സ്വന്തം കൈവിരലിലെ തൊലി അടർത്തിയെടുത്ത് സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചത്. മിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജോലി നേടാമെന്നായിരുന്നു യുവാവിന്റെ പദ്ധതി. എന്നാൽ, അധികൃതരുടെ പരിശോധനയിൽ ഇരുവരും കുടുങ്ങി.
https://www.facebook.com/Malayalivartha
























