തുടരെ തുടരെ അപകടത്തിൽ അകപ്പെടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഡ്രൈവറുടെ സാഹസം! തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച് ഡ്രൈവർ; ഗതിക്കെട്ട യാത്രക്കാർ കണ്ടക്‌ടറോട് പരാതി പറഞ്ഞെങ്കിലും സംഭവിച്ചത് മറ്റൊന്ന്; ഇതോടെ യാത്രക്കാർ ഡ്രൈവറെ വീഡിയോയിൽ കുടുക്കി; കുതിച്ചെത്തിയ പോലീസ് നടുറോഡിലിട്ട് ഡ്രൈവറെ പിടിക്കൂടി; ഡ്രൈവറെ ഫോണിൽ വിളിച്ചവരെ കണ്ടെത്തിയതോടെ അമ്പരന്ന് പോലീസ്

തുടരെ തുടരെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽ അകപ്പെടുന്ന വാർത്തകൾ നാം അറിഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ശക്തമായിരുന്നു. ഇപ്പോൾ ഇതാ അക്ഷരാർത്ഥത്തിൽ നടുക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ സാഹസം.
തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസിന്റെ ഡ്രൈവർ വയനാട് സ്വദേശി സി.അൻവർ സാദിഖ് ആണ് ഈ സാഹസം കാണിച്ചത്. ബസിന്റെ ഡ്രൈവറെ പോലീസ് പിടിക്കൂടുകയും ചെയ്തു . ഇയാളുടെ ഈ പ്രവർത്തിയിൽ ഗതിക്കെട്ട യാത്രക്കാർ തന്നെയാണ് ഡ്രൈവറെ കുടുക്കിയത്.
ഡ്രൈവർ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതിന്റെ വിഡിയോ യാത്രക്കാർ എടുത്തു. എന്നിട്ട് യാത്രക്കാർ മോട്ടർ വാഹനവകുപ്പിന്റെ എൻഫോഴ്സമെന്റ് വിഭാഗത്തിന് ഈ വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥർ ബസ് തടയുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തു.
വാമനപുരം പാലത്തിനു സമീപത്തായിരുന്നു ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് നിർത്തിയത്. യാത്ര തുടങ്ങിയത് മുതൽ ബസ് പിടിച്ചെടുക്കുന്നത് വരെ 8 കോളുകൾ വന്നുവത്രേ. ഈ വിളിച്ചവരെല്ലാം സ്വിഫ്റ്റ് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്നവരായിരുന്നു. എല്ലാ വിളികൾക്കും ഡ്രൈവർ ദീർഘമായ മറുപടി നൽകിയിരുന്നുവെന്നന്നാണ് അധികൃതർ മനസിലാക്കിയത്.
നടപടികൾ പൂർത്തിയാക്കിയിട്ട് ഡ്രൈവർക്ക് യാത്ര തുടരാനുള്ള അനുവാദം പോലീസ് കൊടുത്തു. മന്ത്രി ആന്റണി രാജു ഈ വിഷയത്തിൽ ഇടപ്പെട്ടു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുവാനും അന്വേഷണത്തിന് ശേഷം സ്വിഫ്റ്റിൽ നിന്നും പുറത്താക്കുവാനും മന്ത്രി ഉത്തരവിറക്കിയിരിക്കുകയാണ്. ഡ്രൈവർക്കെതിരെ മോട്ടർ വാഹന നിയമപ്രകാരമുള്ള കേസും എടുത്തു.
യാത്ര തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർക്ക് ഫോൺ വന്നു തുടങ്ങിയെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ കണ്ടക്ടറോടു പരാതി പറഞ്ഞു. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് യാത്രക്കാർ വിഡിയോ എടുത്തത്.
https://www.facebook.com/Malayalivartha
























