മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ച എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആരോപണവിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍...

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ച എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആരോപണവിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍.ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു.
പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് സന്നദ്ധനല്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാനായി മാറ്റി.
2021 ഓഗസ്റ്റ് 27-നാണ് സംഭവമുണ്ടായത്. തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാനായി ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവിനൊപ്പം എത്തിയപ്പോഴാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായത്.
" f
https://www.facebook.com/Malayalivartha
























