തലസ്ഥാനത്ത് കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ച് കടന്ന് പീഡനം; മതിലുചാടി രക്ഷപെടുന്നതിനിടെ പോലീസിന്റെ വലയിൽ...പീഡനത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ..മദ്യം നൽകി പീഡനം കന്യാസ്ത്രീ മഠത്തിൽ അറിയുന്നത് പോലീസ് അറിയിച്ചപ്പോൾ!!

കഠിനംകുളത്തുള്ള കോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്കാണ് പ്രതികൾ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ നാല് പേർ പിടിയിലായിട്ടുണ്ട്.വലിയതുറ സ്വദേശികളായ മെഴ്സൺ ,രഞ്ജിത്ത് ,അരുൺ തുടങ്ങിയ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളുടെ പേര് ലഭ്യമായിട്ടില്ല.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.കോൺവെന്റിന്റെ മതിൽ ചാടിയാണ് പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്. നിലവിൽ പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
രാത്രി മഠത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























