കേന്ദ്രത്തിന്റെ തീരുമാനത്തിൽ വഴങ്ങി കേരള സർക്കാർ; വയനാട്ടിലെ രക്തജന്യരോഗികൾക്ക് നൽകേണ്ടെന്നു തീരുമാനിച്ചെങ്കിലും പൊതുവിതരണ ശൃംഖലവഴി സമ്പുഷ്ടീകരിച്ച അരിവിതരണം തുടങ്ങി, തീരുമാനം സംസ്ഥാനത്ത് വിളർച്ചരോഗികൾ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തലിനെ തുടർന്ന്

കേന്ദ്രത്തിന്റെ തീരുമാനത്തിൽ വഴങ്ങി കേരളം. വയനാട്ടിലെ രക്തജന്യരോഗികൾക്ക് നൽകേണ്ടെന്നു തീരുമാനിച്ചെങ്കിലും പൊതുവിതരണ ശൃംഖലവഴി സമ്പുഷ്ടീകരിച്ച അരിവിതരണവുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിളർച്ചരോഗികൾ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. കേന്ദ്രം വിളിച്ചുചേർത്ത ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകപ്രശ്നം പരിഹരിക്കാൻ ഇത്തരം അരി വിതരണംചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായും മന്ത്രി കേന്ദ്രത്തെ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ റേഷൻ ആനുകൂല്യമുള്ളവർക്കായി കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യത്തിൽ ഉൾപ്പെട്ട സമ്പുഷ്ടീകരിച്ച അരിയാണ് സംസ്ഥാനത്തു വിതരണം ചെയ്യുകയെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കേന്ദ്രപദ്ധതിയനുസരിച്ചാണ് അരിവിതരണം. വയനാട്ടിൽ അരിവാൾ രോഗികൾക്കും തലാസീമിയ രോഗികൾക്കുമുള്ള വിതരണമാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.
കൂടാതെ പൊതുവിതരണത്തിന് സംസ്ഥാനത്തിന് 14.21 ലക്ഷം മെട്രിക് ടൺ അരി വേണം. ഇതിൽ സ്വന്തമായി സംഭരിക്കുന്നത് അഞ്ചു ലക്ഷം മെട്രിക് ടൺ ആണ്. ബാക്കിയുള്ള അരി പുറത്തുനിന്നെത്തുന്നു. ഇതിൽ സമ്പുഷ്ടീകരിച്ച അരിയുണ്ടാവുന്നതാണ്. ആദ്യ രണ്ടു വർഷം സൗജന്യവും പിന്നീട് വിലയീടാക്കിയുമാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം നടക്കുക.
https://www.facebook.com/Malayalivartha
























