ചരിത്രം വഴിമാറിയപ്പോൾ! താരങ്ങളായി എത്തിയത് 13 പെൺകുട്ടികൾ; ചാല സ്കൂൾ ഇനി പെൺകുട്ടികളുടേതും ആൺകുട്ടികളുടേതും

ഇന്നെലയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥികളുടെ അധ്യയനത്തിന് തുടക്കമായത്. ഇതിൽ വലിയ വാർത്തയായത് ചാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിശേഷമാണ്. നാലു പതിറ്റാണ്ടായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ചാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് സൂപ്പർ താരങ്ങളായാണ് 13 പെൺകുട്ടികൾ ഇന്നലെ എത്തിയത്.
അതേസമയം ആൺകുട്ടികളുടെ സ്കൂൾ മിക്സഡ് സ്കൂളാക്കി മാറ്റിയ ശേഷം പ്രവേശനം നേടിയ ആദ്യ പെൺകുട്ടികൾ ആണ് ഇവർ. അതോടൊപ്പം ചരിത്ര നിമിഷത്തിന്റെ ഓർമക്കായി 13 പേരും വൃക്ഷത്തൈകൾ നട്ടാണ് പുതിയ അധ്യയനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് നീണ്ട കാലത്തെ ചരിത്രം തിരുത്തി പ്ലസ് വൺ പ്രവേശനം നേടിയെത്തിയ അവരെ സ്വീകരിക്കാൻ മന്ത്രി ആന്റണി രാജുവുമെത്തിയിരുന്നു.
ഇവരുടെ പ്രവേശനം ആഘോഷ അന്തരീക്ഷത്തിലായിരുന്നു. തുടർന്ന് ഭുരിപക്ഷമുള്ള ആൺകുട്ടികൾ കയ്യടിയോടെയാണ് പെൺകുട്ടികളെ വരവേൽക്കുകയും, മിക്സഡ് സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം വിദ്യാർഥികൾ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ ലിംഗഭേദമില്ലാത്ത വിദ്യാഭ്യാസമാണ് വേണ്ടതെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























