രഹസ്യ വിവരത്തിൽ ചെക്ക്‌പോസ്റ്റിൽ പരിശോധന ; 73 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; പ്രതി അറസ്റ്റിൽ

പാലക്കാട് ജില്ലയിൽ കള്ളപ്പണവുമായി യുവാവ് പിടിയിൽ. മതിയായ രേഖകൾ ഇല്ലാതെ കടത്തിയ കുഴൽ പണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മലമ്പുഴ സ്വദേശി കണ്ണനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 73 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടികൂടി.
തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് ഗോപാലപുരം ചെക്‌പോസ്റ്റ് വഴി പ്രതി പണവുമായി എത്തിയത്. അതേസമയം, പാലക്കാട് ടൗൺ സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
എന്നാൽ സ്ഥലം വിറ്റ് കിട്ടിയ പണം എന്നാണ് കണ്ണൻ പോലീസിന് വിവരം നൽകിയത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കണ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha
























