എറണാകുളത്ത് വാടക വീട്ടിൽ മധ്യവയസ്‌കൻ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം...!

എറണാകുളത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാജീവന്റെ മൃതദേഹമാണ് ചെട്ടിച്ചിറയ്ക്ക് സമീപമുള്ള കുമാരനാശാന്‍ റോഡിലെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണമാരംഭിച്ചു.
പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മരിച്ച രാജീവ് എറണാകുളത്ത് ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എറണാകുളത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha
























