ചൂടാക്കിയ പാത്രത്തിൽ വിരൽ വച്ചു പൊള്ളിച്ച് കൈവിരലിലെ തൊലി അടർത്തിയെടുത്തു; റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ പുത്തൻ തട്ടിപ്പ് വിദ്യ; ബയോമെട്രിക് പരിശോധന നടക്കുന്നതിനിടയിൽ സംഭവിച്ചത് മറ്റൊന്ന്! കള്ളത്തരം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

റെയിൽവേയിലെ ജോലി നേടിയെടുക്കാൻ വമ്പൻ തട്ടിപ്പുമായി ഉദ്യോഗാർഥി. ഒടുവിൽ ആ തട്ടിപ്പുകൾ പൊളിച്ചടുക്കി. ഗുജറാത്തിലാണ് സംഭവം നടന്നിരിക്കുന്നത്. തട്ടിപ്പ് നടത്തിയ രണ്ടുപ്പേരും അറസ്റ്റിലായി. തട്ടിപ്പ് നടത്തിയ രീതി വളരെ വ്യത്യസ്തമാണ്.
ബയോമെട്രിക് പരിശോധന വിജയിക്കാനായി തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലിൽ വച്ചു പിടിപ്പിച്ച് കൊടുക്കുകയായിരുന്നു. ഉദ്യോഗാർഥിയായ മനീഷ് കുമാർ ആണ് ഈ കള്ളം ചെയ്തത്. രാജ്യഗുരു മിടുക്കനാണ്. അയാൾ തന്റെ പരീക്ഷ എഴുതിയാൽ തനിക്കു ജോലി കിട്ടുമെന്ന് മനീഷിന് നൂറു ശതമാനം ഉറപ്പായിരുന്നു.
അതുകൊണ്ടാണ് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയത്. ചൂടാക്കിയ പാത്രത്തിൽ വിരൽ വച്ചു പൊള്ളിച്ച് മനീഷ് കൈവിരലിലെ തൊലി അടർത്തിയെടുത്തു. ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് ഇത്തരത്തിലൊരു തട്ടിപ്പ് അവർ നടത്തിയത്.
എന്നാൽ കണക്ക് കൂട്ടലുകൾ പിഴച്ചു. ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയായില്ല. രാജ്യഗുരുവിനെ ഗേറ്റിൽ തടഞ്ഞു നിർത്തുകയും ചെയ്തു. സംശയം തോന്നിയ ഇൻവിജിലേറ്റർ വിരൽ പരിശോധിച്ചു. അപ്പോൾ ആണ് വച്ചു പിടിപ്പിച്ച തൊലി അടർന്നുവീണത്. അങ്ങനെ കള്ളത്തരം പൊളിഞ്ഞടുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























