മോട്ടർ വാഹന വകുപ്പ് ഡ്രൈവിങ് ഗ്രൗണ്ടിൽ വീണ്ടും സ്ഥലത്തർക്കം; അധികൃതർ തമ്മിൽ തർക്കം നടക്കുന്നത് കോലാനി അമരംകാവിനു സമീപം എംവിഐപി കനാലിനോടു ചേർന്നുള്ള ടെസ്റ്റിങ് ഗ്രൗണ്ടിൽ

മോട്ടർ വാഹന വകുപ്പ് ഡ്രൈവിങ് ഗ്രൗണ്ടിൽ വീണ്ടും സ്ഥലത്തർക്കം നടക്കുന്നതായി റിപ്പോർട്ട്. കോലാനി അമരംകാവിനു സമീപം എംവിഐപി കനാലിനോടു ചേർന്നുള്ള ടെസ്റ്റിങ് ഗ്രൗണ്ടിലാണ് അധികൃതർ തമ്മിൽ തർക്കം നിലനിൽക്കുന്നത് തന്നെ. അനുവദിച്ചതിലും കൂടുതൽ സ്ഥലം മോട്ടർ വാഹന വകുപ്പ് കയ്യേറിയെന്നാരോപിച്ച് എംവിഐപി അധികൃതർ കയർ കെട്ടിത്തിരിച്ചത് അഴിച്ചുമാറ്റി വീണ്ടും സ്ഥലം ഉപയോഗിക്കാൻ ശ്രമിച്ചതായാണു പരാതിയിൽ പറയുന്നത്.
അതോടൊപ്പം തന്നെ പ്രവേശനകവാടം ആരോപണ വിധേയമായ ഭാഗത്തായതിനാൽ ടെസ്റ്റിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ഇന്നലെ ഉച്ചവരെ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നു. പിന്നീട് എംവിഡിയുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രമെത്തിച്ച് മറ്റൊരു ഭാഗത്തുകൂടി പ്രവേശന കവാടം നിർമിച്ചാണ് ടെസ്റ്റ് തുടങ്ങിയിരുന്നത്.
കൂടാതെ കയർ അഴിച്ചു മാറ്റിയത് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ വരാകാമെന്ന് എംവിഐപി അധികൃതരും പ്രദേശവാസികളാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതരും വ്യക്തമാക്കി. തുടർന്ന് എംവിഐപി അധികൃതർ വീണ്ടും സ്ഥലം കയർ കെട്ടി തിരിച്ചു. നൂറിലേറെ അപേക്ഷകരാണ് ടെസ്റ്റിനായി എത്തി ഉച്ചവരെ കാത്തുനിൽക്കേണ്ടി വന്നിരുന്നത്.
https://www.facebook.com/Malayalivartha
























