എ.ടി.എമ്മിന്റെ പണം വരുന്ന ഭാഗത്ത് സ്കെയിൽ പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് തടസപ്പെടുത്തും; ഇടപാടുകാരൻ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം കിട്ടാതെ വരും; ഇതോടെ മോഷ്ടാവ് തടസം മാറ്റി പണം എടുക്കും; 25,000 രൂപയോളം ഇത്തരത്തിൽ മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട പോലീസ് അമ്പരന്നു!!!!

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 13 എ.ടി.എമ്മുകളിൽ നിന്ന് പണം പോയി. പുതിയ തട്ടിപ്പിന്റെ വഴികൾ കണ്ട് അമ്പരന്ന് പോലീസ്. മുഖം പോലും മറയ്ക്കാതെയാണ് ഇയാൾ മോഷണം നടത്തുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരിക്കുകയാണ്.
ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്നയാളാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. തട്ടിപ്പിന്റെ നൂതന വഴികൾ ഇങ്ങനെയാണ്; എ.ടി.എമ്മിന്റെ പണം വരുന്ന ഭാഗത്ത് സ്കെയിൽ പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് തടസപ്പെടുത്തും. ഇടപാടുകാരൻ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം കിട്ടാതെ വരും.
ഇതോടെ മോഷ്ടാവ് തടസം മാറ്റി പണം എടുക്കുകയാണ് പതിവ്. ഓരോ ഇടപാടുകാർ എ.ടി.എമ്മിൽ കയറുന്നതിന് മുന്നേ ഇയാൾ എ ടി എമ്മിൽ കയറി മെഷീനിൽ നിന്നും പണം വരുന്ന ഭാഗം ഇത്തരത്തിൽ മറച്ചു വയ്ക്കാറാണ് പതിവ്. കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനർജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്.
കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് ഇയാൾ 25,000 രൂപയോളം മോഷ്ടിച്ചെടുത്തു. പണം നഷ്ടമായതോടെ ഇടപാടുകാർ ബാങ്കിൽ ഈ വിവരം പറഞ്ഞു. ഇതോടെ ബാങ്ക് അധികൃതർ പൊലീസിൽ വിവരം പറയുകയായിരുന്നു.
10,000 രൂപയോളം നഷ്ടമായവർ വരെ ഈ കൂട്ടത്തിൽ ഉണ്ട്. സി.സി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. തട്ടിപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉടൻ അറസ്റ്റുണ്ടാകുമെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി വ്യക്തമാക്കി. ഈ തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകളുടെ കൈ സഹായം ഉണ്ടോയെന്നും പോലീസ് ശക്തമായി അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























