Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഗവർണർക്കെതിരായ നടപടികളും വിനയായി, മുഖ്യന്റെ തീയതി കുറിച്ച് കേന്ദ്രം, ഒരു വർഷത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭരണ കാലാവധി നീട്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിൽ ധാരണ, മോദി ഒരുക്കിയ കുരുക്കിൽ മൂക്കും കുത്തി വീണ് മുഖ്യൻ

26 AUGUST 2022 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ഗവർണർക്കെതിരായ നടപടികളും വിനയായി, മുഖ്യന്റെ തീയതി കുറിച്ച് കേന്ദ്രം ഒരു വർഷത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭരണ കാലാവധി നീട്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിൽ ധാരണ.ലോകസഭാ തെരഞ്ഞടുപ്പിന് ഒരു വർഷവും ആറു മാസവും മാത്രം ശേഷിക്കെ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി തീരുമാനിച്ചു. ലാവ്ലിൻ കേസിൽ കുരുക്ക് മുറുക്കി പിണറായി വിജയനെ അധികാര കസേരയിൽ നിന്നും പിന്തള്ളുകയാണ് ആദ്യപടി. പിണറായി ഇല്ലാത്ത സി പി എം മന്ത്രിസഭയെ ഇല്ലാതാക്കാൻ എളുപ്പമാണെന്ന് ബി ജെ പി വിശ്വസിക്കുന്നു.

പിണറായിക്കെതിരെ സുപ്രീം കോടതി ലാവ് ലിൻ കേസ് പരിഗണിക്കാൻ തീരുമാനിച്ചത് ഇതിൻ്റെ ആദ്യപടിയാണ്. സ് ബി ഐ യുടെ ആവശ്യപ്രകാരമാണ് വരുന്ന 13ന് കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ഇതൊരു രഹസ്യ നീക്കമായിരുന്നു. സി ബി ഐയാണ് പോസ്റ്റിങ്ങിന് പിന്നിലെന്ന് അറിയാതിരിക്കാൻ സി ബി ഐ ശ്രമിച്ചു. മൂന്ന് മാസത്തിനകം കേരള ഹൈക്കോടതി പിണറായിക്ക് അനുകൂലമായി പാസാക്കിയ വിധി അസ്ഥിരപെടുത്താനാണ് നീക്കം.ഹൈക്കോടതി വിധി റദ്ദാക്കുന്നതിലൂടെ പിണറായി വീണ്ടും പ്രതി പട്ടികയിൽ എത്തും.പ്രതിയായ പിണറായിയെ ഏതായാലും സമാധാനത്തോടെ ഭരിക്കാൻ കോൺഗ്രസും ബി ജെ പിയും വിടില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റിവക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.കേസ് സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും ജസ്റ്റീസ് യു യു ലളിത് നിര്‍ദ്ദേശം നല്‍കി.

പിണറായി ഒരു പേടി സ്വപ്നം പോലെ കരുതുന്നതാണ് ലാവ്ലിൻ കേസ്.അദ്ദേഹത്തിൻ്റെ ജീവിതത്തിലെ കയറ്റിറക്കങ്ങൾ നിശ്ചയിച്ചത് ലാവ്ലിൻ കേസാണ്. വി എസ് അച്യുതാനന്ദൻ പിണറായിയെ കുഴപ്പത്തിലാക്കിയത് ലാവ്ലിൻ കേസ് ഉപയോഗിച്ചാണ്. ലാവ്ലിനിൽ നിന്നും ശ്വാസം വിടാൻ സമയം കിട്ടിയപ്പോഴാണ് പിണറായി കേരളത്തിൽ മുഖ്യമന്ത്രിയായത്.പിണറായി വിജയനെ ഇല്ലാതാക്കാൻ ലാവ്ലിനോളം ഒരു മരുന്നില്ലെന്ന് കരുതുന്നവരാണ് കേന്ദ്രവും കേരളത്തിലെ പിണറായി വിരുദ്ധരും. അതിനാലാണ് അദ്ദേഹത്തിനെതിരെ നീക്കങ്ങൾ ശക്തമാകുന്നത്.

പിണറായി വിജയന് ഭരണത്തിൽ രണ്ടാമൂഴം നൽകിയതിൽ ബിജെപിക്കുള്ള പങ്ക് ചെറുതല്ല. ബിജെപി വിജയിക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതാകണം. കോൺഗ്രസ് മുക്ത ഭാരതമാണ് ബി ജെ പിയുടെ സ്വപ്നം.അത് സാധ്യമാക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ സി പി എമ്മിന് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. എന്നാൽ അധികാരത്തിലെത്തിയ സി പി എം, ബി ജെ പി യെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഇതാണ് ബി ജെ പി യെ പ്രകോപിപ്പിച്ചത്. ഗവർണർക്കെതിരായ നടപടികളും വിനയായി.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി.

ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഇതാണ് പിണറായിക്ക് വിനയായത്.ലാവ്ലിനിൽ വന്ന കമ്മീഷൻ സി പി എമ്മിന് പാർട്ടി ഫണ്ടായി മാറിയെന്നാണ് ആരോപണ 1995 ഓഗസ്റ്റ് 10 നാണ് പള്ളിവാസൽ, ചെങ്കുളം,പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി എസ്എൻസി ലാവലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പു വച്ചത്.

2005 ജൂലായ് 13 ന് 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. 2006 മാര്‍ച്ച് 1 എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇത് ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തായിരുന്നു.2006 ഡിസംബര്‍ 4 ന് ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിൽ വി എസ് കളിച്ച ഇരട്ടത്താപ്പ് പ്രസിദ്ധമാണ്. പാർട്ടിയുടെ സ്വാധീനത്തിന് വഴങ്ങി ഇത്തരമൊരു തീരുമാനമെടുത്ത വി എസ് പക്ഷേ 2007 ജനുവരി 16 ന്

ലാവലിൻ കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഗണ്യമായ പങ്ക് വഹിച്ചു.2009 ജൂണ്‍ 11 പിണറായി വിജയനെ ഏഴാംപ്രതിയാക്കി സിബിഐ കുറ്റപത്രം നൽകി. അഴിമതിക്ക് കാരണമായ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി.2013 നവംബര്‍ 5 ന് പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രത്യേക സിബിഐ കോടതി പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി.2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേസിൽ നിന്ന് ഹൈക്കോടതിയും കുറ്റവിമുക്തരാക്കി. കസ്തൂരി രംഗഅയ്യർ, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്ന് വിധി വന്നു.

2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹര്‍ജി നൽകി. 2018 ജനുവരി 11 ന് കസ്തൂരി രംഗഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു2020 ഓഗസ്റ്റ് 27 ന് ലാവലിൻ കേസ് സുപ്രീംകോടതിയിൽ പുതിയ ബെഞ്ചിലേക്ക് മാറി. ഇതാണ് ഇപ്പോൾ പിണറായിക്ക് വിനയായി മാറിയത്. അടുത്ത ചീഫ് ജസ്റ്റിസായ യു.യു.ലളിതാണ് കേസ് ഇപ്പോൾ കേൾക്കാൻ പോകുന്നത്.

രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ ജസ്റ്റിസ് യു.യു. ലളിതാണ് ഉത്തരവിട്ടത്. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്. 2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു.

എന്നാൽ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ക്രൈം നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിൻറെ ബെഞ്ചിൽ കേസെത്തിയത്. 2017 ഒക്ടോബർ മുതൽ 19 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.

ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോൺഗ്രസ് നേതാവ് വി.എം. സുധീരനും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന എൻ .സി. ലാവലിൻ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും അട്ടിമറിക്കപ്പെട്ടത്.ഇതിന്

പിന്നിൽ സി പി എം ആയിരുന്നു.. കേരളത്തിൽ നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്ന ദിവസം ലാവ്ലിൻ കേസിൽ കോടതിയിൽ എത്തിയത്. അന്ന് എതിർ പരാമർശം ഉണ്ടാകുമോ എന്ന ഭയത്തിലാണ് കേസ് മാറ്റി വയ്ക്കാൻ സി പി എം നേതൃത്വത്തിൽ നീക്കം നടത്തിയത്.കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയാണ് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് ആണ് കത്ത് നൽകിയത്.

 തനിക്ക് വരാൻ പോകുന്ന ബുദ്ധിമുട്ട് പിണറായിക്ക് നന്നായി അറിയാം. കേന്ദ്ര സർക്കാരും ബി ജെ പിയും വിചാരിച്ചാൽ മാത്രമാണ് അദ്ദേഹത്തിന് ഇനി രക്ഷപ്പെടാൻ കഴിയുക. എന്നാൽ ബി ജെ പിയുമായി പൂർണമായി തെറ്റിക്കഴിഞ്ഞ പിണറായിക്ക് അതിന് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends