മൂന്ന് പേരെ കൊന്ന് കൊല വിളിച്ച ശേഷം പശ്ചിമ ബംഗാൾ സ്വദേശി ഒളിവിൽ പാർത്തത് കോഴിക്കോട്!!!. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ ഭാഗമായി നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം

മൂന്ന് പേരെ കൊന്ന ശേഷം പശ്ചിമ ബംഗാൾ സ്വദേശി ഒളിച്ച് താമസിച്ചത് കോഴിക്കോട്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ പോലീസ് ഒടുവിൽ പിടികൂടി. മീഞ്ചന്തയിലായിരുന്നു പശ്ചിമ ബംഗാൾ സ്വദേശി ഒളിവിൽ പാർത്തത്.
പർഗന സ്വദേശി രവികുൽ സർദാറാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറി പോയി. കോഴിക്കോട് പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ഇയാൾ താമസിക്കുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.
രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ ഇടയ്ക്ക് ആയിരുന്നു കേശവദാസപുരത്ത് ബംഗാളി വീട്ടമ്മയെ കൊലപ്പെട്ടുത്തിയത്. ഈയൊരു സാഹചര്യത്തിലാണ് മൂന്നു പേരെ കൊലപ്പെടുത്തിയ കൊലയാളിൽ കോഴിക്കൂട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന വിവരം വരുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സംഭവം തന്നെയാണ്.
https://www.facebook.com/Malayalivartha
























