ഫേസ്ബുക്ക് കാമുകനുമായുള്ള പ്രണയം മുറിയാതിരിക്കാൻ കന്യാസ്ത്രീ ആകണമെന്ന് നിർബന്ധം പിടിച്ചു: മഠത്തിൽ എത്തിയിട്ടും പലതവണ രാത്രിയിൽ കൂടിക്കാഴ്ച: സുഹൃത്തുക്കളെ ഒപ്പം കൂട്ടിയപ്പോൾ കാമുകൻ ഇറക്കിയത്, വിവാഹിതനായ സുഹൃത്തിനെ ഉൾപ്പടെ: പെൺകുട്ടികൾക്കൊപ്പം മദ്യപിച്ച ശേഷം ശാരീരിക ബന്ധവും:- തിരിച്ച് പോകും വഴി പുറത്തായത് രഹസ്യ കൂടിക്കാഴ്ചയുടെ പിന്നാമ്പുറക്കഥകൾ

വെട്ടുതുറ കോൺവെന്റ് ഹോസ്റ്റലിൽ കയറി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പീഡനത്തിന് ഇരയായ മുന്നു പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിൽ ഒരാളുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.
പെൺകുട്ടിയുടെ വീട്ടുകാർക്കും ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിൽ കന്യാസ്ത്രീ ആവണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയും കഠിനംകുളത്തുള്ള കന്യാസ്ത്രീ മഠത്തിൽ എത്തുകയുമായിരുന്നു. അതിനിടയിലും പ്രതിയുമായുള്ള പരിചയം തുടർന്നുവന്നു. പെൺകുട്ടി കന്യാസ്ത്രീ മഠത്തിൽ എത്തിയതിനു ശേഷം പലതവണ ഇയാൾ അവിടെ രാത്രിയെത്തി പെൺകുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ബുധനാഴ്ച രാത്രിയാണ് മൂന്നു പ്രതികൾ മഠത്തിൽ എത്തിയത്. മഠത്തിലെത്തിയ പ്രതികളുടെ കൈവശം മദ്യവും ഉണ്ടായിരുന്നു. കോൺവെൻ്റിൽ ഇവർ താമസിക്കുന്ന മുറിയിൽ വച്ച് ഇവർ മദ്യം കഴിക്കുകയായിരുന്നു. മൂന്നു പെൺകുട്ടികളിൽ ഒരാൾ മദ്യം കഴിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതിനിടയിൽ കോൺവെൻ്റിനു മുന്നിൽ റൗണ്ട്സിനെത്തിയ പൊലീസ് സംശയാസ്പദമായി ഒരു ബൈക്ക് കാണുകയും അതിനടുത്തായി രണ്ടു ചെരിപ്പുകളും കണ്ടു. മോഷണശ്രമമാണെന്ന് സംശയിച്ച പൊലീസ് ബെെക്കിൻ്റെ നമ്പർ വച്ച് ഉടമയുടെ ഫോൺ നമ്പർ എടുത്ത് വിളിക്കുകയായിരുന്നു. പൊലീസ് വിളിച്ചപ്പോൾ ബൈക്ക് ഉടമയുടെ ഭാര്യയാണ് ഫോൺ എടുത്തത്. ഭർത്താവ് പുറത്തു പോയെന്നായിരുന്നു മറുപടി.
ഈ സമയത്താണ് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് പ്രതികളിൽ രണ്ടുപേർ പൊലീസിനു മുന്നിൽ എത്തുന്നത്. പൊലീസിനെക്കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പോയ വഴിയിൽ കൂടി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരു ചായക്കടയിൽ നിൽക്കുകയും, പോലീസ് പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോൺവെന്റിനുള്ളിൽ നടന്ന സംഭവങ്ങൾ പുറത്തായത്. സുഹൃത്തായ മെഴ്സൺ കോൺവെൻ്റിൽ രാത്രി രഹസ്യമായി കാണാനെത്തുമ്പോൾ പെൺകുട്ടി അവളുടെ കൂട്ടുകാരികളെ കൂടി കൂടെക്കൂട്ടുക പതിവായിരുന്നു. ഇങ്ങനെയാണ് ഇവർ പ്രതികളുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.
കഴിഞ്ഞ ദിവസം കോൺവെൻ്റിൽ എത്തിയ പ്രതികൾ പെൺകുട്ടികൾക്കൊപ്പം മദ്യപിക്കുകയും അവരുമായി ശാരീരിക ബന്ധത്തിൽ എർപ്പെടുകയും ചെയ്തു. അതിനുശേഷം തിരിച്ചു പോകുന്ന വഴിയാണ് ഇവർ പൊലീസിൻ്റെ പിടിയിലാകുന്നത്. പൊലീസ് കോൺവെൻ്റിലെത്തി പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ പ്രതികളുമായി നിരന്തരം അടുപ്പം പുലർത്താറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ പ്രതികളെ കൂടാതെ മെഴ്സണൊപ്പം മറ്റു ചിലരും കോൺവെൻ്റിൽ എത്തി പെൺകുട്ടികളെ കണ്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതിൽ തിരിച്ചറിഞ്ഞ ഒരാൾക്കെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കഠിനംകുളം പോലീസ് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























