അമ്പലവയലിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിൽ അതിസാഹസികമായി നിർത്തി യാത്ര ചെയ്യിപ്പിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്ത് മോട്ടർ വാഹന വകുപ്പ്

ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തികൊണ്ടുപോയ സംഭവത്തിൽ ജീപ്പ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. നടപടി വിദ്യാർത്ഥികളുടെ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ.
വയനാട് അമ്പലവയലിലെ വിദ്യാർത്ഥിനികളാണ് ജീപ്പിൽ അതിസാഹസികമായി നിന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ജീപ്പിൽ യാത്ര ചെയ്യിപ്പിച്ചത്.
സംഭവത്തിൽ ബത്തേരി ആർടിഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി.
https://www.facebook.com/Malayalivartha
























