ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം; സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന ഉത്തരവ് എന്നത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ പ്രായം അനുസരിച്ച് തന്നെ പാഠ്യ പദ്ധതി തയ്യാറാക്കാനാണ് കോടതിയുടെ നിർദ്ദേശം എന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ പാഠ്യക്രമം തയ്യാറാക്കണം. അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും ഇതിനായി വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























