ബിവറേജസ് ഷോപ്പിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ എടുക്കാതെ കള്ളന്‍ എടുത്തത്...

ബിവറേജസ് ഷോപ്പിലുണ്ടായിരുന്ന മോഷണം ചര്‍ച്ചയാകുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ 11 കുപ്പി മദ്യം കവര്‍ന്നു. മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. ഇവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയില്‍ ഒരു രൂപ പോലും മോഷ്ടാക്കള്‍ കവര്‍ന്നില്ല എന്നതാണ് കൗതുകം.
വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണവിവരം അറിയുന്നത്. പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിലില്ല.
അതിനാല്‍ മദ്യം എടുക്കുവാന്‍ വേണ്ടി മാത്രമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്‌സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























