തൃശൂരില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു... അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു

തൃശൂരില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകന്‍ വിഷ്ണു (24) കൊലയ്ക്കുശേഷം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടര്‍ എടുത്ത് തലയില്‍ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കര്‍ ലോറി ഡ്രൈവറാണ്. സാമ്ബത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























