Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മോദിയുടെ കണ്ണീരിന് ഫലം... എട്ട് വര്‍ഷത്തിലേറെയായി അധികാരമില്ലാതെയും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഭരണമില്ലാതെയും കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനാകുന്നില്ല; ഇന്ദിര ഗാന്ധി കണ്ടെത്തിയ ഗുലാംനബി ആസാദിനെ രാഹുല്‍ ഗാന്ധി കൈവെടിഞ്ഞപ്പോള്‍ പോകുന്നത് വലിയൊരു വിശ്വാസം; ഇനി വരുന്നത് കൂട്ടക്കൊഴിച്ചില്‍

27 AUGUST 2022 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

ഗുലാംനബി ആസാദിന്റെ രാജി കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. എട്ട് വര്‍ഷത്തിലേറെയായി അധികാരമില്ലാതെയും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഭരണമില്ലാതെയും നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇതിലേറെയൊന്നും സംഭവിക്കാനില്ലെന്നു പറയുന്നവരും ഏറെ. ഗുലാം നബി ആസാദ് കോണ്‍ഗ്രസുമായി തെറ്റിയിട്ട് ഏറെ നാളായി. അതിനാല്‍ ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമല്ല. എന്നാല്‍ രാജിക്കത്തില്‍ ഗുലാം നബി ഉന്നയിക്കുന്ന വിഷയങ്ങള്‍ ചെന്നു തറയ്ക്കുന്നത് രാഹുലിലാണ്.

നേതൃത്വത്തിനെതിരെ വാളോങ്ങി പോരാടാന്‍ ഇറങ്ങിപ്പുറപ്പെട്ട ജി23 സംഘത്തിലെ പ്രധാനി ആയിരുന്നു ആസാദ്. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലുമായിരുന്നു. അതിനാല്‍ ഈ വിടവാങ്ങല്‍ നേതൃത്വം പ്രതീക്ഷിച്ചിരുന്നതാണെന്നു വേണം കരുതാന്‍. എന്നാല്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാനോ അനുനയിപ്പിക്കാനോ ഒരു ശ്രമവും ഇല്ലാതെ പോയതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ദുരന്തത്തിന്റെ മുഖ്യകാരണം എന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്.

രാഹുല്‍ഗാന്ധി പാര്‍ട്ടിയെ തകര്‍ക്കുന്നു എന്ന വിമത ശബ്ദം ഉയര്‍ത്തിയ ജി23 സംഘത്തിലെ കപില്‍ സിബല്‍ മാസങ്ങള്‍ക്കു മുന്‍പേ പാര്‍ട്ടി വിട്ട് സമാജ്‌വാദിയില്‍ ചേര്‍ന്ന് രാജ്യസഭാംഗമായി. നേതൃത്വത്തെ വിരട്ടാന്‍ നോക്കുന്ന മറ്റൊരാള്‍ ആനന്ദ് ശര്‍മയാണ്. ഗുലാം നബിയുടെ പാതയിലേക്ക് ശര്‍മ പോകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരായ നീക്കമാണ് തന്റെ രാജിയെന്ന ശക്തമായ സന്ദേശം നല്‍കിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പില്‍ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് പ്രഹരമേല്‍പ്പിച്ചു കൂടിയാണ് ആസാദ് പാര്‍ട്ടി വിടുന്നത്.

രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളാണ് ഗുലാം നബി ആസാദിന്റെ കത്തിലുള്ളത്. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനായ ശേഷമാണ് പാര്‍ട്ടിയിലെ സാഹചര്യം മാറിയത് എന്ന് കത്തില്‍ പറയുന്നു. യുപിഎ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിന്‍സ് രാഹുല്‍ പരസ്യമായി കീറി. പക്വതയില്ലാത്ത ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് ഇടയാക്കി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വച്ചത് മുതിര്‍ന്ന നേതാക്കളെ അപമാനിച്ച ശേഷമാണ്.

സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം തുടരുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണ്. എഐസിസി എല്ലാ സ്ഥാനങ്ങളിലേക്കും സ്വന്തക്കാരെ നിയമിക്കുന്നു എന്നെല്ലാം ഗുലാം നബി ആസാദ് പറയുന്നത് പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്കുള്ള സന്ദേശമാണ്. ജമ്മു കശ്മീരില്‍ ആസാദിന്റെ അനുയായികള്‍ രാജി നല്‍കി തുടങ്ങി.

ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പിന് ആസാദിന്റെ രാജി ഇടയാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഭാരത് ജോഡോ യാത്രയ്ക്കും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനും ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഗുലാം നബി ആസാദ് എഴുതിയ അഞ്ചു പേജുള്ള കത്ത് കനത്ത പ്രഹരമാണ്. രാഹുല്‍ ഗാന്ധിയുടെ ചുറ്റിനുമുള്ള സംഘത്തിന് കൂടുതല്‍ അധികാരം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കേണ്ടതായ സാഹചര്യവും വരും.

ആസാദിന്റെ സഹായം കശ്മീരില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ യാത്രയയപ്പില്‍ നരേന്ദ്ര മോദി വിതുമ്പിയത് ഒന്നും കാണാതെയല്ല. ആസാദിനും രാഹുല്‍ ഗാന്ധിക്കും ഇടയിലെ ഭിന്നത മനസ്സിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി അന്ന് ആസാദിനെ പുകഴ്ത്തിയത്. ആസാദിനെ കൂടെ നിര്‍ത്താനുള്ള നീക്കം അതിനു ശേഷം ബിജെപി തുടങ്ങിയിരുന്നു. ആ കൂട്ടുകെട്ടിനുള്ള സാധ്യത ഇനിയും തള്ളാനാകില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (7 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (21 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

Malayali Vartha Recommends