Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മറക്കില്ല എണ്ണിക്കോ... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെയുള്ള നടപടികള്‍ തീര്‍ച്ചയാകും ഉണ്ടാകും; ഗവര്‍ണര്‍ കാത്തിരിക്കുന്നത് നിര്‍ണായകമായ ഒരു ഹൈക്കോടതി വിധി; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

27 AUGUST 2022 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഉടന്‍ ധൃതിപിടിച്ച് വേണ്ടെന്നാണ് തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ വിസിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ആണ് വിസിയുടെ ശ്രമമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വി സിക്ക് നിയമം പ്രധാനം അല്ല. വിസി പാര്‍ട്ടി കേഡര്‍ എന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യ പരാതി നില നില്‍ക്കുന്നത് കൊണ്ടാണ് സ്‌റ്റേ ചെയ്തത്. എല്ലാവരെയും നേരിട്ട് വിളിപ്പിക്കും. അതിനു ശേഷം നടപടി ഉണ്ടാകും. പ്രിയ വര്‍ഗീസിന് അഭിമുഖത്തിന് വിളിക്കാന്‍ പോലും യോഗ്യത ഇല്ല. റെഗുലേഷന്‍ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ല.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെയുള്ള നടപടികളിലേക്ക് കടക്കുംമുന്‍പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാത്തിരിക്കുന്നത് നിര്‍ണായകമായ ഒരു ഹൈക്കോടതി വിധിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചതില്‍ ഹൈക്കോടതി എന്തുതീരുമാനമെടുക്കുന്നുവെന്നു നോക്കുകയാണ് ഗവര്‍ണര്‍.

കേസ് ഈ മാസം 31നാണ് കോടതി പരിഗണിക്കുന്നത്. വിസിക്കെതിരെയുള്ള പരാതികളും അതുസംബന്ധിച്ച തെളിവുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പക്കലുണ്ട്. നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയതിനു പുറമേ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന, പുതിയ കോളജിന്റെ അഫിലിയേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളിലും വിസിക്കെതിരായ തെളിവുകള്‍ ഗവര്‍ണര്‍ ശേഖരിച്ചിട്ടുണ്ട്.

ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അനുമതി ചോദിച്ചെങ്കിലും അനുവദിച്ചില്ല. മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ വന്നു കാണാമെന്നും ദൂതനായി പഴ്‌സനല്‍ സ്റ്റാഫ് അംഗം വരേണ്ട കാര്യമില്ലെന്നും ആയിരുന്നു മറുപടി. സ്വന്തം കാര്യം പറയാനാണെങ്കില്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനു വരുന്നതിനു തടസമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിസി നിയമനത്തിന് സെര്‍ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമാണ്. മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനില്‍ എത്തി വിസി ക്ക് പുനര്‍ നിയമനം ആവശ്യപ്പെട്ടു. പാനല്‍ വരട്ടെ പരിഗണിക്കാം എന്ന് മറുപടി നല്കി. വെയിറ്റെജ് നല്‍കാം എന്ന് പറഞ്ഞു. സെര്‍ച് കമ്മിറ്റി റദ്ദാക്കാമെന്നു എജി ഉപദേശം നല്കി. സര്‍ക്കാരുമായി നല്ല ബന്ധം തുടരാന്‍ അന്ന് ആഗ്രഹിച്ചു. കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് മുതല്‍ ആണ് ചാന്‍സലര്‍ ആയി തുടരേണ്ടെന്നു തീരുമാനിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഇനി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ ആണ് തീരുമാനം മാറ്റിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരള വി സി നിയമനത്തിന് സെര്‍ച് കമ്മിറ്റി ഉണ്ടാക്കിയത് നിയമ പ്രകാരമാണ്. സേര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍വ്വകലാശാല നല്‍കിയില്ല. സര്‍വ്വകലാശാല നിയമഭേദഗതിയടക്കം ബില്ലുകള്‍ പാസക്കാന്‍ സഭക്ക് അധികാരം ഉണ്ട്: പക്ഷെ ബില്‍ ഭരണ ഘടനാ വിരുദ്ധം അല്ലെന്നു ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഗവര്‍ണ്ണര്‍ക്ക് ഉണ്ട്. മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം. ആശയ വിനിമയത്തിനു തയ്യാറെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends