സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; അഞ്ചു വർഷത്തോളം അരിച്ച് പെറുക്കിയിട്ടും ആളെ കണ്ടെത്താനായില്ല; ഒടുവിൽ കേസിൽ വമ്പൻ ട്വിസ്റ്റുമായി പെരുമ്പാമ്പിനെ പിടികൂടിയ ഫോട്ടോ!!! കുതിച്ചെത്തിയ പോലീസ് യുവാവിനെ കണ്ടെത്തിയത് 'അവിടെ നിന്നും'; നാടകീയത നിറഞ്ഞു നിന്ന സംഭവ വികാസങ്ങൾ ഇങ്ങനെ

വേങ്ങേരിയില്‍ നിന്ന് കാണാതായ യുവാവിനെ നാടകീയമായ നിമിഷങ്ങളിലൂടെ കണ്ടെത്തി. അഞ്ചു വര്‍ഷം മുന്നേയായിരുന്നു മാളിക്കടവ് സ്വദേശിയായ 38-കാരനെ കാണാതായത്. ഇയാളെ കല്ലായി ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന പരാതി വേങ്ങേരി സ്വദേശിനിയായ സഹോദരിയാണ് നൽകിയത്.
കല്ലായി ഭാഗത്തുള്ള ലോഡ്ജിനു സമീപം താമസിക്കുകയായിരുന്നു യുവാവ്. വളരെ നാടകീയമായിട്ടായിരുന്നു ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലായിയിലെ ബേക്കറിയില്‍ ഒരു പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ പിടിക്കുന്ന ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിതോടെയാണ് യുവാവിനെ കണ്ടെത്താനായത്.
കാരണം ഈ ഈ ചിത്രങ്ങളിൽ കാണാതായ യുവാവുമുണ്ടായിരുന്നു. ഫോട്ടോ കണ്ട ചേവായൂര്‍ എസ്.ഐ. ശ്രീജയന്‍ കല്ലായി ഭാഗത്ത് പരിചയമുള്ള ഒരാള്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തു. തങ്ങൾ അന്വേഷിക്കുന്ന വ്യക്തി ഇയാൾ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.
അവിടേക്ക് പാഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. ശേഷം ജെ.സി.എം. ഒന്നില്‍ ഹാജരാക്കുകയും ചെയ്തു. ചേവായൂര്‍ പോലീസ് ആണ് ഈ കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha























