സ്വപ്ന സുരേഷിനായി വ്യാജ ബി കോം സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസ്; പ്രതിയെ വെള്ളി 11.30 മുതൽ ഞായർ വൈകിട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയിൽ നൽകി, പഞ്ചാബിൽ ചെന്ന് സ്വപ്നാ കേസിൽ അറസ്റ്റ് ചെയ്തത് എ കെ ജി സെൻറർ ആക്രമണക്കേസ് പ്രതി മൂക്കിന് തുമ്പത്ത് വിലസിയിട്ടും അറസ്റ്റ് ചെയ്യാത്ത കൻ്റോൺമെൻറ് പോലീസ്

സ്വപ്ന സുരേഷിനായി വ്യാജ ബികോം ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ പ്രതിയായ പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസിനെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് തെളിവു ശേഖരണത്തിനായി വെള്ളിയാഴ്ച പകൽ 11.30 മുതൽ ഞായർ വൈകിട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. തെളിവു ശേഖരണം പൂർത്തിയാക്കി ഞായർ വൈകിട്ട് 5 മണിക്കകം തിര്യെ ഹാജരാക്കാനും കൻ്റോൺമെൻ്റ് പോലീസിനോട് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു.
23 നാണ് സച്ചിൻ ദാസിനെ പോലീസ് പിടികൂടിയത്. ഐ ടി വകുപ്പിലെ ജോലിക്കായി സ്വർണ്ണക്കടത്ത് കൂട്ടു പ്രതി സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഒരു സുഹൃത്ത് വഴിയാണ് സ്വപ്‌ന സുരേഷ് സച്ചിന്‍ ദാസിനെ പരിചയപ്പെടുന്നതെന്നാണ് പോലീസ് കേസ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന സുരേഷ് ഐ ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. കൻ്റോണ്‍മെന്റ് പോലീസ് പഞ്ചാബിലെത്തിയാണ് സച്ചിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























