ഗ്രാംപി എസ്റ്റേറ്റിൽ നിന്നും വെള്ളച്ചാട്ടത്തിൽ വീണു കാണാതായ 11 വയസുള്ള ബാലന്റെ മൃതദേഹം കണ്ടെത്തി; അപകടം നടന്ന് എട്ടാം ദിവസമാണ് മൃതദേഹം കണ്ടെത്താനായത്!

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാംപി എസ്റ്റേറ്റിൽ നിന്നും 11 വയസുള്ള ഒരു ബാലനെ വെള്ളച്ചാട്ടത്തിൽ വീണു കാണാതായിരുന്നു. ഇപ്പോൾ ആ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ 5നായിരുന്നു പീരുമേട്. കല്ലാർ തോട് മുറിച്ചു കടക്കുന്നതിനിടെ കുട്ടി ഒഴുക്കിൽപെട്ടത്.
മൃതദേഹം 8500 അടി താഴ്ചയിൽ നിന്നാണ്. കണ്ടെത്തിയത്. 8ാം ദിവസത്തിലാണ് ഇത് കണ്ടെത്തിയത്. കുട്ടിയെ കാണാതായപ്പോൾ എൻഡിആർഎഫും ഫയർഫോഴ്സും തിരച്ചിൽ നടത്തി. പക്ഷേ അന്വേഷണം വിഫലമായി. ഹൈഓൾറ്റിറ്റ്യൂഡ് ട്രെയിനിങ്ങ് റിസ്ക് ടീം വരികയായിരുന്നു. ഈ ടീമിന്റെ 11 അംഗ സംഘം ഗ്രാംപി എസ്റ്റേറ്റിൽ നിന്ന് പരുന്തും പാറയിൽ നിന്ന് ഏകദേശം 8500 അടി താഴ്ചയിൽ ഉള്ള ഭാഗത്ത് തിരച്ചിൽ നടത്തി .
ഈ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎപി അഞ്ചാം ബറ്റാലിയന്റെ റെസ്ക്യു ടീം കേരളത്തിൽ മറ്റൊരു നിർണായക സംഭവത്തിൽ ഇടപെട്ടിരുന്നു. പാലക്കാട് കുറുമ്പാച്ചിമലയിൽ അകപ്പെട്ട ബാബുവിനെ സുരക്ഷിതമായി രക്ഷിക്കുവാൻ സൈന്യത്തോടൊപ്പം നിർണായകമായ പങ്കു വഹിച്ചു ഇവർ.
https://www.facebook.com/Malayalivartha





















