350 ഓളം നിക്ഷേപകരെ ചേർത്തുകൊണ്ട് നടത്തിയ ചിട്ടിയിൽ നിന്നും ലഭിച്ച നിക്ഷേപ തുകയായ 20 കോടി....ഇസ്രായേലിൽ ചിട്ടി നടത്തി മുങ്ങിയ രണ്ടു പേർക്കായി തിരച്ചിൽ ഉർജ്ജിതം!! പറ്റിക്കപ്പെട്ടവരിൽ വിധവയായ വീട്ടമ്മമാരും,യുവതികളും

ഇസ്രായേലിൽ ചിട്ടി നടത്തി കോടികൾ തട്ടിയ കേസിൽ ഓരോ ദിവസവും കഴിയുന്തോറും തട്ടിപ്പിനിരയായ നിക്ഷേപകരുടെ നിരവധി വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പെർഫെക്റ്റ് കുറീസ് എന്ന പേരിൽ ഇസ്രായേലിൽ ചിട്ടി നടത്തിയ തൃശൂർ സ്വദേശി ലിജോ ജോർജ്ജും, കണ്ണൂർ സ്വദേശിനി ഷൈനി മോൾ എന്നിവർ നിരവധി ആളുകളെ തട്ടിപ്പിനിരകളാക്കുകയായിരുന്നു. ഇവരുടെ ആസൂത്രിതമായ കെണിയിൽ സാധാരണക്കാർ ഉൾപ്പെടെ പെട്ട് പോവുകയായിരുന്നു.
350 ഓളം നിക്ഷേപകരെ ചേർത്തുകൊണ്ട് നടത്തിയ പെർഫെക്റ്റ് കുറീസ് ചിട്ടിയിൽ നിന്നും ലഭിച്ച നിക്ഷേപ തുകയായ 20 കോടിയോളം രൂപയുമായാണ് ഇവർ രണ്ടു പേരും മുങ്ങിയിരിക്കുന്നത്. അവസാനമായി റോസിലി എന്ന വിധവയായ വീട്ടമ്മയെ ഇവർ പറ്റിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിരിക്കുകയാണ്.താൻ ഒരു വിധവയാണെന്നും ഭർത്താവ് കടബാധ്യത മൂലം ആത്മഹത്യ ചെയ്‌തെന്നും ഇവർ പറയുന്നു.
ഇരുവരും ഇസ്രായേലിൽ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നൽകിയവർ മനസിലാക്കിയത്. 75 ലക്ഷത്തോളം രൂപ വരെ നഷ്ടമായവർ നിക്ഷേപകാരുടെ കൂട്ടത്തിലുണ്ട്. വർഷങ്ങളായി കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കൊള്ളയടിച്ചിരിക്കുന്നതെന്ന് നിക്ഷേപകർ പറയുന്നു. കോടിക്കണക്കിന് രൂപയുമായി രാജ്യം വിട്ടെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ പറയുന്നു. നിലവിൽ ജെറുസലേം പോലീസിലും, ഇന്ത്യൻ എംബസിയിലും, കേരള മുഖ്യമന്ത്രിക്കും, ഡിജിപിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























