പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് നേതാവും: ഇരു മുന്നണികളും മത്സരിച്ച് മതഭീകരസംഘടനയെ വളർത്തുന്നു: രൂക്ഷ വിമർശനവുമായി സുരേന്ദ്രൻ

സർക്കാരിനും, കോൺഗ്രസിനും നേരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടിന്റെ പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് എത്തിയത്.
അതേസമയം ഇരു മുന്നണികളും മത്സരിച്ച് മതഭീകര സംഘടനകളെ വളർത്തുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജന്മാഷ്ടമി പരിപാടിയിൽ കൃഷ്ണനെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞതിന് മേയർക്കെതിരെ വാളെടുത്തവരും വർഗ്ഗീയതയെ വാഴാൻ വിടില്ലെന്നു വീമ്പിളക്കുന്ന സതീശൻ കമ്പനിയും മൗനവൃതത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കുറ്റപ്പെടുത്തൽ.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
നിയമസഭാ ചീഫ് വിപ്പ് ജയരാജിനെ പോലെ കോൺഗ്രസ്സിന്റെ പഞ്ചായത്ത് പ്രസിഡണ്ടും പി. എഫ്. ഐ പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത കണ്ടു. അതും ആലപ്പുഴയിൽ തന്നെ. ഇരുമുന്നണികളും മൽസരിച്ച് പോപ്പുലർ ഫ്രണ്ടിനെ വളർത്തുകയാണ്. ജന്മാഷ്ടമി പരിപാടിയിൽ കൃഷ്ണനെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞതിന് മേയർക്കെതിരെ വാളെടുത്തവരും വർഗ്ഗീയതയെ വാഴാൻ വിടില്ലെന്നു വീമ്പിളക്കുന്ന സതീശൻ കമ്പനിയും മൗനവൃതത്തിലാണ്..
https://www.facebook.com/Malayalivartha

























