പാര്‍ട്ടിക്കകത്ത് പടയൊരുക്കം; സിപിഎമ്മിൽ അടിയോടടി ;വീണ്ടും അനധികൃത നിയമനം; പി കെ ശശി ജയിലിലേക്ക്?

സിപിഎമ്മിന്റെ അടിച്ചുമാറ്റലുകൾ, അതുപോലെ സാമ്പത്തിക ക്രമക്കേടുകൾ നമ്മുക്ക് പരിചിതമാണ്. നിരവധി കേസുകൾ ഉണ്ടല്ലോ പറയാനായി. ഇപ്പോഴിതാ അതിനൊപ്പം മറ്റൊരു കേസും കൂടി. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിക്കകത്ത് പടയൊരുക്കം.
അതേസമയം തന്നെ പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തുകയും, തുടർന്ന് പി കെ ശശി ലക്ഷകണക്കിന് രൂപ കൈവശപ്പെടുത്തുകയും ചെയ്‌തതായി മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മൻസൂർ കെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി.
മാത്രമല്ല അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി കെ ശശിയുടേതെന്നും സിപിഎം സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതോടൊപ്പം തന്നെ പരാതി നല്‍കി രണ്ട് മാസമായിട്ടും ഇതുവരെ ഒരു നടപടിയും എടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍. എന്നാല്‍ ആരോപണം പി കെ ശശി നിഷേധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























