വിവാഹ വീട്ടിൽ മോഷണം, വധുവിനായി കരുതിയ 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി, മോഷണ വിവരം അറിഞ്ഞത് വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം

കോഴിക്കോട് വിവാഹ വീട്ടിൽ നിന്ന് വധുവിനായി കരുതിയ 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വളയത്തിന് സമീപം വാണിമേൽ വെളളളിയോടാണ് സംഭവം. വാണിമേൽ നടുവിക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് വെളളിയാഴ്ച രാത്രി മോഷണം നടന്നത്.
രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന 30 പവൻ ആഭരണങ്ങളുമായി മോഷ്ടാക്കൾ കടന്നു.
കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. വളയം പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























