Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കഴക്കൂട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ തലസ്ഥാനത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി.ഗോപകുമാര്‍ മുമ്പാകെ സംസ്ഥാന വിജിലന്‍സ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

31 AUGUST 2022 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കഴക്കൂട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ തലസ്ഥാനത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി.ഗോപകുമാര്‍ മുമ്പാകെ സംസ്ഥാന വിജിലന്‍സ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.


2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ല്‍ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കിതീര്‍ക്കാന്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലന്‍സ് കൈക്കൂലി ട്രാപ്പു കേസില്‍ പിടിയിലായ വി. ഷിബുകുമാറിനെ (47) ഏക പ്രതിയാക്കിയാണ് വിജിലന്‍സ് തലസ്ഥാന വിജിലന്‍സ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്.

2014 ല്‍ കൈക്കൂലി ട്രാപ്പ് കേസില്‍ പിടികൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താല്‍ 2021ല്‍ ലോ ആന്റ് ഓഡര്‍ സ്റ്റേഷന്‍ ചാര്‍ജ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഇതേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കുകയായിരുന്നു. പ്രതി 2008 ജൂലൈ 1 മുതല്‍ 2015 ജൂണ്‍ 6 വരെയുള്ള ചെക്ക് പിരിയഡില്‍ (പരിശോധന കാലയളവ്) പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ് ഇന്‍സ്‌പെക്ടറായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും പൊതുസേവകനായി പ്രവര്‍ത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിന്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകള്‍ ആര്‍ജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിന്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് കേസ്.



തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹന്‍ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സ് എസ്.പി. വി.എന്‍. ശശിധരന്‍ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.



2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബുകുമാറിനെ
വിജിലന്‍സ് പിടികൂടാനൊരുങ്ങവേ കെണി വിജിലന്‍സില്‍ നിന്നും ലീക്കായതിനെ തുടര്‍ന്ന് ഷിബുകുമാര്‍ ഒളിവില്‍ പോയി. ഷിബു കുമാര്‍ പെണ്‍ സുഹൃത്തിന് വെച്ചു നല്‍കിയ വീട്ടില്‍ നില്‍ക്കവേയാണ് അറസ്റ്റ് വിവരം ചോര്‍ന്ന് കിട്ടിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് റിമാന്റിലായ ഷിബു കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയില്‍ വെച്ച് ഷിബു കുമാറിന്റെ സഹായിയായ ഇടനിലക്കാരനെ വിജിലന്‍സ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനില്‍ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാള്‍ അന്വേഷിച്ച കേസുകള്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.



2021 ല്‍ വധശ്രമക്കേസ് ഒതുക്കിതീര്‍ക്കാന്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റിന്‍ ജോര്‍ജും പിതാവ് വര്‍ക്കിയുമായുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്നുള്ള അടിപിടിയില്‍, വര്‍ക്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.


60 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ജസ്റ്റിന്‍ ജോര്‍ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. തുടര്‍ന്ന് എല്ലാ ദിവസവും സ്റ്റേഷനില്‍ വിളിച്ചു ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍ ജസ്റ്റിനെ ബുദ്ധിമുട്ടിക്കുമായിരുന്നു. കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാനും പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കാനുമായി ഷിബുകുമാര്‍ കാന്റീന്‍ നടത്തിപ്പുകാരനും ഇടനിലക്കാരനുമായ സുദീപ് ജോസ് മുഖേന ഒരു ലക്ഷം രൂപ ജസ്റ്റിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. കോട്ടയം വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, ആദ്യ ഗഡുവായ 50,000 രൂപയുടെ ഫിനോഫ്തലിന്‍ പൊടി വിതറിയ കെണിപ്പണം ഷിബുകുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൈപ്പറ്റുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു.
കോട്ടയം വിജിലന്‍സ് പോലീസ് ഡിവൈ.എസ്.പിമാരായ ജി. രവീന്ദ്രനാഥ്, വിശ്വനാഥന്‍, ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ്, സ്റ്റാന്‍ലി, തുളസീധരക്കുറുപ്പ്, അനില്‍കുമാര്‍ എന്നിവരാണ് കെണിയൊരുക്കിയത്.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (8 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (17 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (22 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (36 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (4 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (4 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (4 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (4 hours ago)

Malayali Vartha Recommends