Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

08 JULY 2026 12:31 PM IST
മലയാളി വാര്‍ത്ത

മുണ്ടക്കൈ-  ചൂരൽമല ദുരന്തത്തിന്റെ വിലാപം മായുന്നതിനുമുമ്പ് അതിനുസമീപം തുരങ്കപ്പാത  നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ  ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി? എന്താണ് തുരങ്കപ്പാത? കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലമ്പാത എന്നതിനപ്പുറം  മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തര്‍സംസ്ഥാന പാതകൂടിയാണ് ഇന്ന് താമരശ്ശേരി ചുരം. താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയില്‍ അവസാനിക്കുന്ന ചുരത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളാണുള്ളത്.

 

12 കിലോമീറ്ററാണ് അടിവാരം മുതല്‍ ലക്കിടിവരെയുള്ള ദൂരം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2,625 അടി മുകളിലായാണ് ചുരം സ്ഥിതി ചെയ്യുന്നത്. വയനാടിന്റെ കരുത്തും അതുപോലെ ദൗര്‍ബല്യവുമാണ് താമരശ്ശേരി ചുരം. 12 കിലോമീറ്റര്‍ ചുരത്തിലെ 9 ഹെയര്‍പിന്‍ വളവുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതു മൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കുകള്‍ ചുരത്തിലെ പതിവ് കാഴ്ചയാണ്. മഴക്കാലത്തും മറ്റും മണ്ണിടിച്ചിലും മറ്റും കൊണ്ടുണ്ടാകുന്ന അപകടങ്ങളും പതിവാണ്. വനപാതയായതിനാല്‍ ചുരം പാതയുടെ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും വലിയ പരിമിതികളുള്ളതിനാല്‍ ഈ സാഹചര്യങ്ങള്‍ക്ക് ഇന്നും ഒരു മാറ്റവുമില്ല. ഇതിനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെ വിഭാവനം ചെയ്തിരിക്കുന്നത്.

 

ദീര്‍ഘകാലമായുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമെല്ലാം ശേഷം പദ്ധതിയുടെ ഔപചാരിക ലോഞ്ചിംഗ് 2025  ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചിരിക്കുകയാണ്. അതേസമയം പരിസ്ഥിതി അനുമതി കിട്ടാത്ത പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിരുന്നു..  കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൈര്‍ഘ്യം കുറയ്ക്കാനും വയനാടിനെ പുറംലോകവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ കുന്നോളമാണ്.

അതോടൊപ്പം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി പരിസ്ഥിതിവാദികളും സജീവമായി രംഗത്തുണ്ടായിരുന്നു..ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി റോഡിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് തുടങ്ങിയ ശ്രമങ്ങള്‍ എവിടെയുമെത്തിയിരുന്നില്ല. ചുരത്തിലെ ബദല്‍ പാതകള്‍ക്കായുള്ള ശ്രമങ്ങളെല്ലാം പദ്ധതികളായും സ്വപ്‌നങ്ങളായും തന്നെ തുടര്‍ന്നതോടെയാണ് ടണല്‍ റോഡ് എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നീട് ഇത് എത്രത്തോളം പ്രായോഗികമാവും എന്ന അന്വേഷണങ്ങളായി. കോഴിക്കോട് ജില്ലയില്‍ മറിപ്പുഴവരെയും വയനാട് ഭാഗത്ത് കള്ളാടി തൊള്ളായിരം എസ്സേറ്റ് വരെയും നേരത്തേത്തന്നെ റോഡ് പൂര്‍ത്തിയാക്കിയിരുന്നു. മറിപ്പുഴ മുതല്‍ തുരങ്കം തുടങ്ങുന്ന സ്വര്‍ഗംകുന്ന് വരെ പഴയ റോഡുണ്ട്. എന്നാല്‍, മറിപ്പുഴയില്‍ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കേണ്ടതുണ്ട്.

 

തുരങ്കപാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിലില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. കേവലമൊരു പാത എന്നതിനപ്പുറം കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കും പദ്ധതി ഏറെ നിര്‍ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ജില്ലക്കിടയിലെ യാത്രയും ചരക്കുനീക്കവും ഏറെ എളുപ്പത്തിലാക്കുന്നതാണ് തുരങ്കപാത. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. തുരങ്കവുമായി ബന്ധിപ്പിക്കുന്ന അനുബന്ധറോഡുകളുടെ നവീകരണങ്ങള്‍ ഇപ്പോള്‍ നടന്നുവരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയുടെ നിര്‍മ്മാണം സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ തന്നെയാണ്.

 

വനഭൂമി നഷ്ടപ്പെടുത്താതെയും ഒരു മരംപോലും മുറിക്കാതെയും തുരങ്കപാത യാഥാര്‍ഥ്യമാക്കാനാകുമെന്ന് മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രാഥമികപഠനം നടത്തിയ ടണലിങ് സര്‍വേ ഏജന്‍സിയായ റൂബി സോഫ്റ്റ് കണ്ടെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ 20 കോടി പ്രാഥമിക നടപടികള്‍ക്ക് അനുവദിച്ചു. പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കലും നിര്‍മാണവും രണ്ടുവര്‍ഷംമുമ്പാണ് സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേനെ ഏല്‍പ്പിച്ചത്. അവര്‍ പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കി. ആറ് മാസത്തിലേറെ കാലം കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ആനക്കാംപൊയിലിലും കളളാടിയിലും ക്യാംപ് ചെയ്ത് നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. ഇത് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചതോടെയാണ് ഭരണാനുമതി ലഭിച്ചത്.

 

പദ്ധതിയുടെ ചിലവിനെ കുറിച്ചാണ് കൊങ്കണ്‍ അധികൃതര്‍ തയ്യാറാക്കിയ ഡി.പി.ആറില്‍ പ്രധാനമായും പറയുന്നത്. പ്രാഥമികമായി കിഫ്ബി സഹായത്തോടെ 658 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതിന്റെ മൂന്നിരട്ടി തുകയെങ്കിലും വേണ്ടി വരുമെന്നാണ് ഡിപിആര്‍ പറയുന്നത്. കിഫ്ബിയില്‍നിന്ന് 658 കോടി രൂപ അനുവദിച്ച് മേയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതിയും ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയില്‍ അവസാനിക്കുന്നതാണ് പാത. ഇതില്‍ കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്നിനും കള്ളാടിക്കുമിടയില്‍ വനത്തിലൂടെ കടന്നുപോകുന്ന ഏഴുകിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മ്മിക്കേണ്ടിവരുക.

പാത യാഥാര്‍ത്ഥ്യമാകുന്നതിന് ഒട്ടേറെ കടമ്പകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. വനഭൂമി ഏറ്റെടുക്കേണ്ടതില്ലെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഈ നടപടികള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് ധാരണ. പാരിസ്ഥിതിക അനുമതിയുടെ ഭാഗമായി പൊതുഇടങ്ങളില്‍ ഹിയറിങ് നടത്തി പൊതുജനത്തിന്റെ അനുമതിയും നേടേണ്ടതുണ്ട്2132 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, മൂന്നിലൊരുഭാഗം വനഭൂമി(889 ച.കി.മീ.)യുള്ള കേരളത്തിലെ ആദിവാസിജനസംഖ്യയുടെ 31 ശതമാനത്തോളം (1,51,443) അധിവസിക്കുന്ന വയനാട് ജില്ലയുടെ സ്വപ്‌ന പദ്ധതിയാണ് ഈ തുരങ്കപാത. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ നിലവില്‍ തങ്ങളനുഭവിക്കുന്ന നിരവധി ദുരിതങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വയനാട്ടുകാര്‍ വിശ്വസിക്കുന്നു. എല്ലാ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയായി തുടരുന്ന ഭൂമിശാസ്ത്രപരമായ പരിമിതികള്‍ മറികടക്കാനാവുമെന്നും

 

ഇതിലൂടെ കൂടുതല്‍ വികസനവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും വയനാട്ടിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നു. ഗുരുതരാവസ്ഥയില്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ചുരത്തിലെ ഗതാഗത കുരുക്കില്‍ ജീവന്‍ പൊലിയുന്ന കാഴ്ച ഇനി കാണേണ്ടി വരില്ലെന്നും വയനാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.തുരങ്കപാതയ്‌ക്കെതിരെ കടുത്ത എതിര്‍പ്പുമായി പരിസ്ഥിതിവാദികളും രംഗത്തെത്തി. . 7500 അടി ഉയരമുള്ള, കോഴിക്കോട് ജില്ലയിലെ വാവുല്‍ മല, വയനാട്ടിലെ ചെമ്പ്ര പീക്ക് എന്നിവയടക്കം പാരിസ്ഥിതികപ്രാധാന്യമുള്ള നിരവധി മേഖലകളുള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് 6.8 കിലോമീറ്റര്‍ നീളം വരുന്ന തുരങ്കപാത കടന്നുപോകുന്നത്. പശ്ചിമഘട്ടസംരക്ഷണത്തിനായുള്ള പ്രത്യേക സമിതികളും അവയുടെ നിര്‍ദേശങ്ങളും ബഫര്‍സോണ്‍ പ്രഖ്യാപനങ്ങളുമൊക്കെ

 

നിലനില്‍ക്കുന്ന അവസരത്തിലാണ് പശ്ചിമഘട്ടത്തെ തുരന്നുകടന്നുപോകുന്ന,ഇന്ത്യയിലെത്തന്നെ മൂന്നാമത്തെ വലിയ തുരങ്കപാത, നടപ്പിലാക്കാന്‍ പോകുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു.. പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ചാലിയാറിലേക്കൊഴുകിയെത്തുന്ന നിരവധി നീരുറവകളുടെയും കൈത്തോടുകളുടെയും നിലനില്‍പ്പിനെ തുരങ്കപാത പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്നോ തുരങ്കപാത സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെന്തെന്നോ വ്യക്തമാക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഉരുള്‍പൊട്ടല്‍സാധ്യതകളും 'സോയില്‍ പൈപ്പിങ്' പോലുള്ള പ്രതിഭാസങ്ങളും ശക്തമായി നിലനില്‍ക്കുന്ന ഈ മേഖലയിലെ തുരങ്കനിര്‍മാണം വ്യക്തമായ പഠനത്തിന്റെയും തുറന്ന സംവാദത്തിന്റെയും വെളിച്ചത്തിലായിരിക്കണം നടപ്പിലാക്കപ്പെടേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

 

അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന വയനാടന്‍ പരിസ്ഥിതിക്ക് കൂടുതല്‍ ആഴത്തിലുള്ള മുറിവേല്‍ക്കാതിരിക്കുകയെന്നത് മനുഷ്യനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്. അതുകൊണ്ടുതന്നെ വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അവ ഉയര്‍ത്താവുന്ന എല്ലാത്തരത്തിലുള്ള വെല്ലുവിളികളെയും പരിഗണിക്കേണ്ടതുണ്ട്. ഏകവിളത്തോട്ടങ്ങളും സാമൂഹികവനവത്കരണപദ്ധതികളിലൂടെ വെച്ചുപിടിപ്പിക്കപ്പെട്ട യൂക്കാലിപ്റ്റസ് , അക്കേഷ്യ തോട്ടങ്ങളും അനിയന്ത്രിത ക്വാറികളും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ തകര്‍ത്തുകഴിഞ്ഞിരിക്കുന്ന വയനാടന്‍ മണ്ണിലേക്കാണ് തുരങ്കപാതയുടെയും അണക്കെട്ട് ശൃംഖലകളുടെയും രൂപത്തില്‍ 'വികസനം' കുതിച്ചെത്തുന്നത്.

 

''വികസനത്തിന് തടയിടാന്‍ ആരെയും അനുവദിക്കില്ല'' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പദ്ധതി ഉദ്ഘാടനവേളയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. അതേസമയം ഒരു ജനതയുടെ പാരിസ്ഥിതികസുസ്ഥിരതയ്ക്ക് തടയിടാന്‍, പരിസ്ഥിതിക്കുമേല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ നിശ്ചയിക്കാന്‍, അഞ്ചുകൊല്ലം മാത്രം അധികാരകാലയളവുള്ള ഒരു മന്ത്രിസഭയ്ക്ക് എന്തധികാരമാണുള്ളതെന്ന കാലാനുസൃത ചോദ്യം ഉയര്‍ത്തപ്പെടേണ്ടത് അനിവാര്യമാണ്. കാരണം, ഉരുള്‍പൊട്ടല്‍സാധ്യതകളും 'സോയില്‍ പൈപ്പിങ്' പോലുള്ള പ്രതിഭാസങ്ങളും ശക്തമായി നിലനില്‍ക്കുന്ന ഈ മേഖലയിലെ തുരങ്കനിര്‍മാണം വ്യക്തമായ പഠനത്തിന്റെയും തുറന്ന സംവാദത്തിന്റെയും വെളിച്ചത്തിലായിരിക്കണം നടപ്പിലാക്കപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരം നടപടികളൊന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് വസ്തുതയാണ്. 

 

പൊതുവേ, ഉപരിതല ഗതാഗതം അപ്രായോഗികമായ സാഹചര്യങ്ങളിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. കുന്നുകളും മലകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങളില്‍ സാധാരണ രീതിയിലുള്ള ഗതാഗത സമ്പ്രദായം ലാഭകരമല്ല. ഇത്തരം സാഹചര്യങ്ങളിലും അണക്കെട്ടുകളിലേക്കു വെള്ളം തിരിച്ചു വിടേണ്ട സന്ദര്‍ഭങ്ങളിലും ഖനന ആവശ്യാര്‍ഥവുമെല്ലാമാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. പര്‍വതങ്ങള്‍, തിരക്കേറിയ നഗരങ്ങള്‍, സമുദ്രം എന്നിവയ്ക്കടിയിലൂടെയൊക്കെ തുരങ്കങ്ങള്‍ നിര്‍മിക്കാറുണ്ട്. പരിസ്ഥിതി നാശമായണ് തുരങ്ക നിര്‍മ്മാണങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനം. തുരങ്ക പാതകള്‍ പൂര്‍ത്തീകരിക്കാനുള്ള ഭാരിച്ച ചിലവുകളും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. നിര്‍മ്മാണ സമയത്തും തുടര്‍ന്നുമുള്ള അപകട സാധ്യതകളും പരിപാലത്തിനുള്ള ബുദ്ധിമുട്ടുകളുമെല്ലാം തുരങ്കപാതകള്‍ക്കുള്ള വെല്ലുവിളികളാണ്.

പക്ഷെ സാധാരണ രീതികള്‍ അപ്രായോഗികമായ സാഹചര്യങ്ങളില്‍ ഇത്തരം പാതകള്‍ യാഥാര്‍ഥ്യമായാലുള്ള ദീര്‍ഘകാലത്തെ നേട്ടങ്ങളും മെച്ചങ്ങളുമാണ് തുരങ്ക പാതകളെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടാറുള്ളത്. വികസിത-വികസ്വര രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിജയകരമായി നടപ്പിലാക്കിയ വന്‍കിട തുരങ്ക പദ്ധതികള്‍ കൂടിയാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളെന്നാണ് ഇവരുടെ പക്ഷം. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ ആ പ്രദേശങ്ങള്‍ക്കുണ്ടായ ദീര്‍ഘകാലത്തെ സാമ്പത്തിക, വികസന, പാരിസ്ഥിതിക നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തുരങ്ക പാതകളെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കുന്നു.ലോകത്തിലെ ഏറ്റവും നീളമുള്ള റെയില്‍ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗോട്ടാര്‍ഡ് ബേസ് ടണലാണ്. 57 കിലോമീറ്ററാണ് ഇതിന്റെ നീളം. 14 വര്‍ഷമെടുത്താണ് ഈ തുരങ്കം പൂര്‍ത്തിയാക്കിയത്.

 

ജപ്പാനിലെ സെയ്കന്‍ ടണല്‍ (53.8 കിലോമീറ്റര്‍) റെയില്‍ തുരങ്കങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. നോര്‍വേയിലെ ലേഡല്‍ ടണലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം ( 24.5 കിലോമീറ്റര്‍).ജമ്മു കശ്മീരിലെ പിര്‍ പാഞ്ചാല്‍ ടണലാണ് ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗതാഗത തുരങ്കം. റെയില്‍ തുരങ്കമായ ഇതിന്റെ നീളം 11 കിലോമീറ്ററാണ്. ജമ്മു കശ്മീരിലെ ചെനാനിയില്‍ തുടങ്ങുന്ന ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ടണലാണ് ഏറ്റവും നീളമുള്ള റോഡ് തുരങ്കം (9.28 കിലോമീറ്റര്‍)  ഹിമാചല്‍ പ്രദേശിലെ റോത്താങ്ങിലുള്ള അടല്‍ തുരങ്കമാണ് റോഡ് തുരങ്കങ്ങളില്‍ നീളത്തില്‍ രണ്ടാമന്‍. 9.02 കിലോമീറ്ററാണ് നീളം. 10000 അടി ഉയരത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത കൂടിയാണ് അടല്‍ ടണല്‍.

 

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു. ഉയർന്ന ജനസാന്ദ്രതയും ഭൂമിയേറ്റെടുക്കാനുള്ള പ്രയാസവും കാരണം റോഡിൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കേരളത്തിലെ ജനങ്ങൾക്ക് പുതുജീവനേകുന്ന ദേശീയപ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് സുപ്രീംകോടതി പറഞ്ഞു.പദ്ധതിയുടെ പാരിസ്ഥിതിക ആശങ്കകൾ വിദഗ്ധർ പരിഗണിച്ചതാണ്. നിർമാണത്തിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഹർജിക്കാർക്ക് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. താമരശ്ശേരി ചുരത്തിന് ബദൽപാതയാകുന്ന പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

ഉരുൾപൊട്ടലിന് സാധ്യതയുള്ള അതിപരിസ്ഥിതിലോല മേഖലയാണ് വയനാടെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യങ്ങൾ എൻജിനിയർമാർ പരിഗണിക്കുമെന്നും തുരങ്കപാത പലയിടത്തും നിർമിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി ഇടപെടുന്നത് പദ്ധതി വൈകിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.ഏതെങ്കിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ ഹർജിക്കാർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ തങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സഹർജിയും നൽകിയിരുന്നു.

 

എന്നാൽ, ഹർജിക്കാരുടെ വാദങ്ങളെല്ലാം തള്ളിയതോടെ സർക്കാരിന് പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല.നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു . അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി പറഞ്ഞു, വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്.പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചുഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. പദ്ധതിയുടെ വിലയിരുത്തൽ കേന്ദ്രത്തിനുപകരം സംസ്ഥാനതലത്തിൽ നടത്തിയതുതന്നെ വലിയ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ, പദ്ധതിയെ എ വിഭാഗമായാണ് കേന്ദ്ര പരിസ്ഥിതി വിലയിരുത്തൽ സമിതി പരിഗണിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കാൻ തുരങ്കപാതയാണ് നല്ലത് -ചീഫ് ജസ്റ്റിസ് പറഞ്ഞു.ഹൈക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ശ്യാം ദിവാൻ വാദിച്ചു. പദ്ധതിയെ എ വിഭാഗമായി പരിഗണിച്ചിട്ടേയില്ല.

 

സാങ്കേതിക നടപടികളെങ്കിലും പാലിക്കണമായിരുന്നെന്നും അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളെല്ലാം ഹൈക്കോടതി പരിഗണിച്ചതാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി.2025 സെപ്റ്റംബർ 31ന് ആണ് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ മാർച്ച് 6ന് ആണ് തുരങ്ക നിർമാണത്തിനായി ആദ്യ സ്ഫോടനം നടത്തിയത്. നിലവിൽ 3 ഷിഫ്റ്റുകളായി ഇൗ ഭാഗത്തു നിർമാണം പുരോഗമിക്കുന്നത്. വലതുവശത്തെ തുരങ്കം ഏറെദൂരം മുന്നോട്ടുപോയി കഴിഞ്ഞായിരിക്കും രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കാര്യമായി നടത്തുക. തുരങ്കത്തിൽ നിന്ന് എടുക്കുന്ന കല്ലുകൾ അവിടെ തന്നെയുള്ള ക്രഷർ യൂണിറ്റ് ഉപയോഗിച്ച് പൊടിച്ചും ചെറുകഷണങ്ങളാക്കിയും നിർമാണത്തിനു തന്നെ ഉപയോഗിക്കുകയാണ്. തുരങ്കനിർമാണത്തിനു സാധനങ്ങൾ എത്തിക്കാൻ കരാർ കമ്പനി 7 മാസം കൊണ്ട് ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ കോൺക്രീറ്റ് പാലം നിർമിച്ചിരുന്നു. അതിനാൽ കാലവർഷം എത്ര ശക്തിപ്പെട്ടാലും തടസ്സങ്ങളില്ലാതെ തുരങ്കനിർമാണം നടക്കും

 

. ഒരേ സമയം മല തുരക്കുകയും മണ്ണ് മാറ്റുകയും തുരങ്ക പാത കവർ ചെയ്യുകയും ചെയ്യുന്ന ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയായ കട്ട് ആൻ‍ഡ് കവർ സംവിധാനമാണ് നടപ്പാക്കുന്നത്.ഇരട്ട തുരങ്കപ്പാതയുടെ ഓരോ 300 മീറ്റർ പിന്നിടുമ്പോഴും 2 പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനവും ഒരുക്കും. പാറ തുരക്കാനുള്ള ബൂമർ മെഷീനുകൾ കഴിഞ്ഞ നവംബറിൽ എത്തിച്ചിരുന്നു. നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനി ഉത്തരാഖണ്ഡിൽ നിന്നാണു കൂറ്റൻ ട്രെയ്ലറിൽ മെഷീനുകൾ എത്തിച്ചത്. ഓഫിസ്‌, തൊഴിലാളികൾക്ക്‌ താമസിക്കാനാവശ്യമായ കണ്ടെയ്നറുകൾ എന്നിവയും സ്ഥലത്തു സ്ഥാപിച്ചിട്ടുണ്ട്. വയനാട്ടിലെ മേപ്പാടി–കള്ളാടി–ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിച്ചാണു തുരങ്ക നിർമാണം. പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിർമിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച്ച് സ്റ്റീൽ പാലമാണ് നിർമിക്കുന്നത്.

 

ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തത്. 73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്.പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുത്തത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപ്പാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയിൽ വയനാട്ടിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി- കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകൾ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി.

 

മാര്‍ച്ച് ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. 25 വ്യവസ്ഥകളോടെയാണ് അനുമതി. തുരങ്കപാത നിര്‍മാണം പരിസ്ഥിതിലോല പ്രദേശത്തായതിനാല്‍ ഉചിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നിര്‍മാണം നടത്തുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, കളക്ടര്‍ ശുപാര്‍ശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക,

 

ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണം. ഇതെല്ലാം പാലിക്കുമെന്ന് കരാര്‍ കമ്പനികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിര്‍മിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനറോഡിന്റെ നിര്‍മാണത്തിന് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്.ജീവനില്ലാത്ത ഒരു  അനുശോചനം നൽകി  ഒരു നാടിന്റെ ഹൃദയ നൊമ്പരങ്ങളെ അധിക്ഷേപിക്കുകയാണ്  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends