Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

08 JULY 2026 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

അറസ്റ്റ്, അന്വേഷണം, തെളിവുശേഖരണം, കുറ്റപത്രം, വിചാരണ, ശിക്ഷവിധിക്കല്‍, നടപ്പാക്കല്‍... ഇത്രയും നീണ്ട നടപടിക്രമങ്ങളിലൊന്നും യുപി പൊലീസിന് വിശ്വാസമില്ല. ആളെ കൊന്നാല്‍ തിരിച്ചുകൊല്ലുക. അതാണ് കഴിഞ്ഞ പത്തുവര്‍ഷമായി നയം.എന്നാൽ അതെ നയം തന്നെയാണോ പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ സുവേന്ദു അധികാരിയും പിന്തുടരാൻ ആഗ്രഹിക്കുന്നത് . ഇപ്പോൾ ഏറ്റവും ഒടുവിലായി ഉണ്ടായിക്കുന്ന സംഭവം അതിലേക്കാണ് വിരൽ ചൂണ്ടുന്നത് . പശ്ചിമ ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് വിചാരണ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ നാടകീയ സംഭവവികാസങ്ങള്‍.

 

കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രഭാഷ് മൊണ്ടാല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍, പ്രതി പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഒരാളാണ് പ്രഭാഷ് മൊണ്ടാല്‍. ആനന്ദ് സര്‍ദാര്‍, ദിവാകര്‍ സര്‍ദാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

കേസുമായി ബന്ധപ്പെട്ട് കബീര്‍ മൊല്ല എന്ന നാലാമനെയും ബസീര്‍ഹാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ തമ്പടിച്ച വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം എത്തിക്കുകയായിരുന്നു പ്രഭാഷ് മൊണ്ടാലിന്റെ ചുമതല. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ചാക്കില്‍ കെട്ടി കുളത്തില്‍ തള്ളുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയതിനാല്‍, കുളത്തിലേക്ക് എറിയുമ്പോള്‍ പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് തെക്കന്‍ കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളില്‍ വന്‍ ജനരോഷമാണ് അലയടിച്ചത്. റെയില്‍വേ ട്രാക്കുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. അതിനിടെ, പീഡനത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടാല്‍ എന്ന നിരപരാധിയായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവം നടന്ന ബാരൂയിപൂരിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദ്രജിതിന്റെയും കുടുംബങ്ങളെ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ടു കണ്ടു.

 

അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത 200-ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 72 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സിദ്ധ് നാഥ് ഗുപ്തയോട് ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ മുഖ്യപ്രതിയായ പ്രഭാസ് മൊണ്ടൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. സമാനമായ രീതിയിൽ കുറ്റവാളികൾ പിടിയിലായ ശേഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നിയമപാലകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.മമത ബാനർജി അധികാരത്തിലിരിക്കുമ്പോഴാണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു പ്രമുഖ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയായആർ. ജി. കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് 2024 ഓഗസ്റ്റിൽ ഈ ആശുപത്രിയിലെ സെമിനാർ ഹാളിൽ വച്ച്

 

ഒരു യുവ ജൂനിയർ ഡോക്ടർ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തുടനീളം വലിയ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.ഈ കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ വലിയ വീഴ്ചകൾ വരുത്തിയതിനെ തുടർന്ന് മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയുണ്ടായി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സർക്കാർ എടുത്തത് . അന്നവിടെ കൊല്ലപ്പെട്ട ഡോക്ടറുടെ 'അമ്മ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ കൂടിയാണ് ഇപ്പോൾ . മകളുടെ വിയോഗത്തെ തന്റെ വ്യക്തിപരമായ നഷ്ടമായും, മമത ബാനർജിയുടെ ഭരണപരാജയത്തെ രാഷ്ട്രീയ പതനമായുമാണ് അവർ വിമർശിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (14 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (38 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends