Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

അനധികൃത സ്വത്ത് സമ്പാദനം...  സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്, ഒക്ടോബർ 27 ന് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി പ്രതിയെ ഹാജരാക്കണം

31 AUGUST 2022 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് പ്രതിയായ മുൻ സി ഐ വി. ഷിബു കുമാറിനെ ഒക്ടോബർ 27 ന് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി യോടാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടത്.

 

 

2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ വഞ്ചനാക്കേസ് ഒതുക്കാൻ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ൽ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കി തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലൻസ് കൈക്കൂലി ട്രാപ്പു കേസിൽ പിടിയിലായ വി. ഷിബുകുമാറിനെ (47)യാണ് ഹാജരാക്കേണ്ടത്.

 

 

പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്. അഴിമതി നിരോധന നിയമത്തിലെ 13 (2) , 13 (1) (ഇ) (പൊതുസേവകൻ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തൻ്റെ വരവിൽ കവിഞ്ഞ് അനധികൃത സ്വത്തു സമ്പാദിക്കൽ) പ്രകാരം പ്രതിക്കെതിരെ കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ പ്രതിയെ 7 വർഷം വരെ കഠിന തടവിനും പിഴയൊക്കുവാനും ശിക്ഷിക്കാവുന്നതാണ്.

 

 

2014 ൽ കൈക്കൂലി ട്രാപ്പ് കേസിൽ പിടി കൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താൽ 2021 ൽ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ലോ ആൻറ് ഓഡർ സ്റ്റേഷൻ ചാർജ് ഇതേ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകുകയായിരുന്നു.
പ്രതി 2008 ജൂലൈ 1 മുതൽ 2015 ജൂൺ 6 വരെയുള്ള ചെക്ക് പിരിയഡിൽ (പരിശോധന കാലയളവ്) പോലീസ് ഡിപ്പാർട്ട്മെൻറിൽ സബ് ഇൻസ്പെക്ടറായും സർക്കിൾ ഇൻസ്പെക്ടറായും വെഞ്ഞാറമൂട് , അഞ്ചൽ , ചാത്തന്നൂർ , കഴക്കൂട്ടം എന്നിവിടങ്ങളിൽ പൊതുസേവകനായി പ്രവർത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിൻ്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകൾ ആർജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിൻ്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്.

 

 

 

അതേ സമയം പ്രതിയും ഭാര്യ മഞ്ജുഷയും ശാസ്താംകോട്ട , വടക്കേവിള വില്ലേജുകളിലും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ ആധാരങ്ങളിൽ കാണിച്ച വിലയാണ് പ്രതിയുടെ ആർജിത സ്വത്തുക്കളുടെ മൂല്യമായി വിജിലൻസ് പ്രതിയുടെ സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൽസമയത്തെ മാർക്കറ്റ് വില കണ്ടെത്തുകയോ തിട്ടപ്പെടുത്തി ഹാജരാക്കുകയോ ചെയ്തിട്ടില്ല.

 

 

മാർക്കറ്റ് വിലകൾ ഹാജരാക്കിയാൽ അനധികൃത സ്വത്ത് സമ്പാദന തുകയും ശതമാനവും പ്രവചനാതീതമായി വർദ്ധിക്കും. ഒരേ പോലീസ് ഡിപ്പാർട്ട്മെൻ്റ് പ്രതിയെ കഠിനശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന ആരോപണമുയർന്നിട്ടുണ്ട്. കൂടാതെ സിബിഐ ഇത്തരം കേസുകളിൽ പ്രതിയുടെ ഭാര്യയെയും ബിനാമികളെയും കൂടി കൂട്ടു പ്രതികളായി ചേർത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ ഷിബു കുമാറിൻ്റെ ഭാര്യയെയോ ബിനാമികളെയോ വിജിലൻസ് ഇവിടെ പ്രതി ചേർത്തിട്ടില്ല.

 

 

 


തിരുവനന്തപുരം വിജിലൻസ് ആൻ്റ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹൻ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് എസ്.പി. വി.എൻ. ശശിധരൻ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

 


2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബു കുമാറിനെവിജിലൻസ് പിടികൂടാനൊരുങ്ങവേ കെണി വിജിലൻസിൽ നിന്നും ലീക്കായതിനെ തുടർന്ന് ഷിബുകുമാർ ഒളിവിൽ പോയി. ഷിബു കുമാർ പെൺ സുഹൃത്തിന് വെച്ചു നൽകിയ വീട്ടിൽ നിൽക്കവേയാണ് അറസ്റ്റ് വിവരം ചോർന്ന് കിട്ടിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് റിമാൻറിലായ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയിൽ വെച്ച് ഷിബു കുമാറിൻ്റെ സഹായിയായ ഇടനിലക്കാരനെ വിജിലൻസ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനിൽ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാൾ അന്വേഷിച്ച കേസുകൾ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.

 


2021 ൽ വധശ്രമക്കേസ് ഒതുക്കിതീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റിൻ ജോർജും പിതാവ് വർക്കിയുമായുണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള അടിപിടിയിൽ, വർക്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.

60 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ജസ്റ്റിൻ ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. തുടർന്ന് എല്ലാ ദിവസവും സ്റ്റേഷനിൽ വിളിച്ചു ഇൻസ്‌പെക്ടർ ഷിബുകുമാർ ജസ്റ്റിനെ ബുദ്ധിമുട്ടിക്കുമായിരുന്നു. കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകാനും പിടിച്ചെടുത്ത വാഹനം വിട്ടുനൽകാനുമായി ഷിബുകുമാർ കാന്റീൻ നടത്തിപ്പുകാരനും ഇടനിലക്കാരനുമായ സുദീപ് ജോസ് മുഖേന ഒരു ലക്ഷം രൂപ ജസ്റ്റിനോട് ആവശ്യപ്പെട്ടു.

 

 

ജസ്റ്റിൻ വിവരം വിജിലൻസിനെ അറിയിച്ചു. കോട്ടയം വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, ആദ്യ ഗഡുവായ 50,000 രൂപയുടെ ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണം ഷിബുകുമാറിന്റെ ക്വാർട്ടേഴ്സിൽ വച്ച് കൈപ്പറ്റുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു.
കോട്ടയം വിജിലൻസ് പോലീസ് ഡിവൈ.എസ്.പിമാരായ ജി. രവീന്ദ്രനാഥ്, വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ എന്നിവരാണ് കെണിയൊരുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (8 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (17 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (22 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (36 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (4 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (4 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (4 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (4 hours ago)

Malayali Vartha Recommends