Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കടുവക്കുഞ്ഞ് കൂട്ടില്‍ കുടുങ്ങിയതോടെ അടുത്തുനിന്ന് മാറാതെ അമ്മക്കടുവ; ഇടപെടാന്‍ കുങ്കി ആന എത്തും; പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ്

31 AUGUST 2022 03:53 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ ജനങ്ങളെ ഭീതിപ്പെടുത്തി കടുവ പിടിയിലായിരുന്നു. മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ നിരന്തരം കൊന്ന കടുവയെയാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. എന്നാൽ നിലവിൽ കടുവയുടെ കുഞ്ഞാണ് പിടിയിലായത്.

അതേസമയം അമ്മ കടുവയും സംഘത്തിലെ മറ്റു കടുവകളും പരിസരത്തുണ്ടാകാമെന്നും വനംവകുപ്പ് അറിയിച്ചു. തുടർന്ന് കടുവക്കുഞ്ഞ് കൂട്ടിലായതിന് പിന്നാലെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപത്തുതുടരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തില്‍ കൂട്ടിന് പുറത്തുള്ള കടുവയെയും കുഞ്ഞിനെയും ഓടിച്ചാല്‍ മാത്രമെ കൂട്ടിലുള്ള കടുവക്കുഞ്ഞിനെ പുറത്തുവിടാനാകു. ഇതേതുടർന്ന് മുത്തങ്ങയില്‍ നിന്ന് രണ്ടു കുങ്കിയാനകളെ എത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

എന്നാൽ കൂടിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. അതിനാൽ കുങ്കിനായകളെ എത്തിച്ച് കടുവയെയും കുഞ്ഞിനെയും ഓടിച്ച ശേഷം കടുവക്കുഞ്ഞിനെ പുറത്തുവിടാനാണ് നിലവിലെ തീരുമാനം. മാത്രമല്ല മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് വനം വകുപ്പിന്റെ അനുമാനം. മൈലമ്പാടിയില്‍ ഒരു കൂട് കൂടി സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒന്നര മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. ഒപ്പം തന്നെ എസ്റ്റേറ്റിനുള്ളിൽ മാനിനേയും കൊന്നു.

ഇതോടെ നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ക്യാമറകളിലെ പരിശോധനകൾക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. മാത്രമല്ല വയനാട്ടിലെ മൈലമ്പാടി, പുല്ലുമല, മണ്ഡകവയൽ, ആവയൽ, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങൾ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയിൽ കടുവയും കുട്ടികളും റോന്ത് ചുറ്റിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (43 minutes ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (52 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (59 minutes ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (1 hour ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (1 hour ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (2 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (3 hours ago)

നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു  (3 hours ago)

ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഉത്തരവുമായി ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends