Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

പ്രിയയെ ചുരുട്ടിക്കൂട്ടി ഹൈക്കോടതി ഉത്തരവ്! സിപഎമ്മിന് വമ്പൻ തിരിച്ചടി... ആർത്ത് ചിരിച്ച് ​ഗവർണറും

31 AUGUST 2022 08:44 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള സിപിഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപട് വ്യക്തമാക്കിയത്.

ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണർ, വൈസ് ചാൻസിലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് വിവാദമായിരുന്നു. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ വർഗീസിന് നിയമനം നൽകിയതെന്നാണ് ആരോപണം.

അതുകൊണ്ട് പ്രിയ വർഗീസിന്റെ നിയമന നടപടിയ്‌ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി. ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.

അതേസമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. അസോസിയേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ 8 വർഷത്തെ അധ്യാപനപരിചയം പ്രിയാ വർഗീസിനില്ലെന്ന് ആരോപിച്ചാണ് രണ്ടാം റാങ്കുകാരനായ ഹർജിക്കാരൻ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയ പരാതി നൽകിയത്.

കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രിയാ വര്‍ഗീസിന് 2019 ന് ശേഷം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസര്‍ തസ്കികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ.

2019 ല്‍ പിഎച്ച്ഡി നേടിയ പ്രിയാ വര്‍ഗീസ് ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണില്‍ കേരള വര്‍മ്മയില്‍ വീണ്ടും അധ്യാപക തസ്തികയില്‍ പ്രവേശിച്ചു. ജൂലൈയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍റ് ഡയറക്ടായി. ഈ രീതിയിൽ പ്രിയാ വര്‍ഗീസിന് ഒരു മാസം മാത്രമേ അധ്യാപന പരിചയം ഉള്ളൂവെന്നാണ് കണക്കാക്കാൻ കഴിയൂ.

2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാൻസലർ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി പ്രിയയ്ക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകിയതെന്നും ആരോപിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, പ്രിയ വർഗീസ് തുടങ്ങിയവരാണ് ഹർജിയിൽ എതിർകക്ഷികൾ.

കഴിഞ്ഞ ദിവസം പ്രിയ വർഗീസിന്റെ നിയമനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകിയിരുന്നു. കണ്ണൂർ സർവ്വകലാശാലയിലെ സ്റ്റുഡൻസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകിയിട്ടുണ്ട്. നിയമനത്തിന് വേണ്ട പ്രവൃത്തി പരിചയമില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നിയമനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.

എന്നാൽ ഈ നിയമനത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയും പ്രിയയും സിപിഎം നേതാക്കളും ഇതുവരെയും ന്യായീകരിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വർഗീസ് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആവ‍ര്‍ത്തിച്ചിരുന്നത്. വിമർശനം ഉന്നയിക്കുന്നവ‍ർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നായിരുന്നു പ്രിയയുടെ വാദം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (32 minutes ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (49 minutes ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (1 hour ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (1 hour ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (4 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (4 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (4 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (4 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (4 hours ago)

കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതി കാസർകോട് മൈലാട്ടിയിൽ; മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു  (5 hours ago)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി നാളെ ആരംഭിക്കും; ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

73.50 കോടി രൂപകൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക്; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുക ലഭ്യമാക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍  (5 hours ago)

വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യ  (5 hours ago)

ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി  (5 hours ago)

തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ  (5 hours ago)

Malayali Vartha Recommends