Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്! സർക്കാർ ക്രിമിനൽ ഗൂഢാലോചനയാണ് നടത്തിയത്... ആഞ്ഞടിച്ച് വി. ടി. ബൽറാം....

31 AUGUST 2022 10:38 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിൻ്റെ നിയമനം റദ്ദാക്കാൻ ഗവർണർ ഏതറ്റം വരെയും പോകുമെന്നത് ഉറപ്പായിട്ടുണ്ട് .സർവകലാശാലാ ചാൻസലറായ ഗവർണറുടെ ഉത്തരവ് വി.സി.അനുസരിച്ചില്ലെങ്കിൽ വി.സിക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മനസിലാക്കുന്നത്.

അതിനിടെ, പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽ കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ എം എൽ എ വിടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്.

അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

'കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണ്. ഈ നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യു ജി സി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ്.

യഥാർത്ഥത്തിൽ ഇത് യുജിസിയുടെ പുതിയ ഏതെങ്കിലും നിലപാടല്ല. യുജിസി നേരത്തെ പുറത്തിറക്കിയ മാർഗ്ഗരേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ എടുത്തു പറയുന്നുണ്ട്. മറിച്ചൊരു വ്യാഖ്യാനത്തിന് പോലും സ്കോപ്പ് ഇല്ലാത്ത ഈ യുജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്'.

'അതായത് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി പി എമ്മിന്റെ മുൻ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ എന്ന പരിഗണന മാത്രമാണ് അടിസ്ഥാന യോഗ്യതയായ അധ്യാപന പരിചയമില്ലാതിരുന്നിട്ടും പ്രിയ വർഗീസിന് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം'.

'സ്വജനപക്ഷപാതത്തിനായി കെകെ രാഗേഷ് തന്റെ ഔദ്യോഗിക പദവിയും പാർട്ടിയിലെ സ്വാധീനവും ദുരുപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിന്റെ ഭാഗമായി ഇ.പി.ജയരാജനേയും കെ.ടി.ജലീലിനേയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്ന സാഹചര്യം നമ്മുടെ ഓർമ്മയിലുണ്ട്.

സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പേരിൽ കെകെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്നാണ് ഇനി കേരളത്തിനറിയേണ്ടത്.

 

സി പി എം നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കുമായി കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന ബന്ധുനിയമനങ്ങളേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്', എന്നും വി ടി ബൽറാം പരാമർശിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends