Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

ജോജുവിന്റെ പരാതി നിലനിൽക്കും; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാവില്ല

31 AUGUST 2022 10:41 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാക്കള്‍ പെട്ട് പോയിരിക്കുകയാണ്. നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യവര്‍ഷം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്.

2021 നവംബറില്‍ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ നവംബര്‍ ഒന്നിന് കൊച്ചിയില്‍ ഡിസിസി നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇടപ്പള‌ളി-വൈറ്റില-അരൂര്‍ ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തില്‍ നടനും അകപ്പെട്ടുപോയിരുന്നു. കേസ് റദ്ദാക്കുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച്‌ ജോജു ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു. എന്നാല്‍ പരാതിപിന്‍വലിച്ചാലും പൊതുജനങ്ങള്‍ക്കെതിരായ കുറ്റകൃത്യം റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന്‍ എ.കെ സാജന്റെ ചിത്രത്തിന്റെ ചര്‍ച്ചയ്‌ക്കായി കാണാന്‍ പോകവെയാണ് നടന്‍ സമരത്തില്‍ പെട്ടത്. സമരത്തെ ശക്തമായി വിമര്‍ശിച്ച ജോജു അടുത്തുള‌ള വാഹനത്തില്‍ കീമോതെറാപ്പിയ്‌ക്ക് ശേഷം വീട്ടിലേക്ക് പോകാനാകാതെ ഒരു കുട്ടിയുമായെത്തിയ കുടുംബത്തിന്റെ അവസ്ഥ പറയുകയും ചെയ്‌തു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്‌തു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് അന്ന് കേസെടുത്തിരുന്നത്. ജോജു മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുകയും ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (6 minutes ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (27 minutes ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (29 minutes ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (1 hour ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (1 hour ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (1 hour ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (1 hour ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (1 hour ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (2 hours ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (2 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 2320 രൂപയുടെ വർദ്ധനവ്  (2 hours ago)

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (3 hours ago)

Malayali Vartha Recommends