Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കറുപ്പ് കണ്ടാൽ പിണറായിക്ക് ഹാലിളകുമോ? സർക്കാരിനെ പറപ്പിച്ച് ഹൈക്കോടതി! കണ്ടം വഴിയോടി സിപിഎം... അവസാനം കോടതിയും തേച്ചൊട്ടിച്ചു

31 AUGUST 2022 11:14 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കം സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാരിന്റെ വിശ്വാസ്യത തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. തനിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ പിടിച്ച് ജയിലടയ്‌ക്കുക എന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി സംസ്ഥാനത്ത് 50 ലധികം പേരാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചതിന് മാത്രം അഴിക്കുള്ളിലായിരിക്കുന്നത്.

കരിങ്കൊടി കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം ജനങ്ങൾക്ക് പലതവണ മനസ്സിൽ തോന്നിയിട്ടുണ്ടാകാം. ഇതിന്റെ പേരിൽ കേരളത്തിൽ കാട്ടിക്കൂട്ടിയ കോലാഹലങ്ങളും സുരക്ഷയും ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല... എന്നാലിപ്പോൾ മുഖ്യമന്ത്രിയേയും സർക്കാരിനേയും ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയും രംഗത്ത് വന്നിരിക്കുകയാണ്.

പ്രതിഷേധത്തിൻറെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാറിൻറെ വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോൾ. കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പോലീസിൻറെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

പെരുമ്പാവൂർ സ്വദേശി സാം ജോസഫ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ നിലപാടുതേടി ഹൈക്കോടതി രംഗത്ത് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഈ കേസ് നിലവിൽ പരിഗണിക്കുന്നത്. മുഖ്യമന്ത്രി വരുന്നു എന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ഥലത്ത് 2 വ്യക്തികൾക്ക് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പ് അണിച്ച് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിൻറെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ പരാമർസിക്കുന്നുണ്ട്.

ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹർജി ഈ മാസം 11 ലേക്ക് മാറ്റിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ആരോപണങ്ങളുമായി പ്രതിയായ സ്വപ്ന സുരേഷ് എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ സദസിലോ പോലും ഒരു കറുപ്പ് തുണി കൊണ്ടു പോകാനോ മാസ്ക ധരിക്കാനോ കാണാനോ ഇടയാക്കാതെ ആയിരുന്നു പൊലീസിന്റെ സുരക്ഷ. ഇതിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിച്ചവരെ, അത് അഴിക്കാൻ നിർബന്ധിക്കുന്നതും, കറുപ്പ് വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തതും അടക്കം നിരവധി സംഭവങ്ങളാണ് ഈ സമയത്ത് അരങ്ങേറിയത്.

ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡറുകളെ കസ്റ്റഡിയിലെടുത്തതും വാർത്ത വൻ വിവാദമാകുന്നതും. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി 48 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. കറുത്തവസ്ത്രം ധരിച്ചതിന്റെ പേരിലോ കരിങ്കൊടി കാട്ടിയെന്ന പേരിലോ ആളുകളെ അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ അതുകൊണ്ട് സ്ഥാപിക്കുകയാണ്.

കരിങ്കൊടി കാണിച്ചു എന്ന് കരുതി പുറം ലോകം കാണാൻ സമ്മതിക്കാത്ത വകുപ്പുകളൊന്നും പ്രതിഷേധക്കാർക്ക് എതിരെ ചുമത്താനാവില്ല എന്നതാണ് സത്യം. കരിങ്കൊടി കാണിച്ചാൽ സാധാരണയായി ഐപിസി 144,145 വകുപ്പുകൾ പ്രകാരമുള്ള കേസാണ് പോലീസ് ചുമത്താറുള്ളത്. നിയമവിരുദ്ധമായി സംഘം ചേരലിനാണ് കേസെടുക്കുന്നത്. രണ്ട് വർഷം വരെ തടവോ,പിഴയോ,തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം വഴി തടഞ്ഞും വാഹനത്തിലേക്ക് മുന്നിലേക്ക് ചാടിയുമാണ് കരിങ്കൊടി വീശി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്കിൽ വകുപ്പ് മാറും. ഐപിസി 341 ആവും ചുമത്തുക. മറ്റൊരു വ്യക്തിയെ തടഞ്ഞ് വെയ്‌ക്കുന്നതിനുള്ള ശിക്ഷയാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന വകുപ്പാണിത്.

കഴിഞ്ഞ 29ാം തീയതിയായിരുന്നു മുഖ്യമന്ത്രിക്കു പോലും ഏറെ ക്ഷീണം ഉണ്ടായ കരിങ്കൊടി പ്രതിഷേധം കാക്കനാട്ടും കളമശേരിയിലും ആലുവയിലും അരങ്ങേറിയത്. മുഖ്യമന്ത്രിക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ നീക്കം ഒരു പക്ഷേ പോലീസിനെ പോലും ഞെട്ടിച്ചു.

കാക്കനാട്ട് മുഖ്യമന്ത്രിയുടെ ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാടി വീണതോടെ കാർ നിർത്തേണ്ടിവന്നു. കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ നിരന്തരം ഇടിച്ച പ്രവർത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു. കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിൻറോ പി. ആൻറു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. പൊലീസിൻറെ കണ്ണുവെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞുനിർത്തിയാണ് കാക്കനാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം.

എന്നാൽ ഇതിന്റെ പ്രതികാരമാകട്ടെ തീർത്തത് ഒരു പോലീസുകാരന്റെ ദേഹത്തും. അന്ന് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എച്ച്ഒയെ സ്ഥലംമാറ്റിയാണ് കലിപ്പ് തീർത്തത്. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ നടപടിയെടുത്തത് എന്നാണ് വിശദീകരണം.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് സ്ഥലം മാറ്റിക്കോണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. വാടാനപ്പള്ളി എസ്എച്ച്ഒ സനീഷിനെ എളമക്കര എസ്എച്ച്ഒ ആയി നിയമിച്ചു. സ്ഥലംമാറ്റ ഉത്തരവിൽ സുരക്ഷാ വീഴ്ചയെന്ന് അറിയിച്ചിട്ടില്ല. സാധാരണ നിലയിലുള്ള സ്ഥലം മാറ്റം എന്നാണ് കാണിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends