Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

കടൽ മാർഗം ‌പുലികൾ തലസ്ഥാനത്തെത്തുന്നു! കേളത്തിൽ മൊത്തം ജാഗ്രത! ഹൈ അലേർട്ട്!

31 AUGUST 2022 11:31 PM IST
മലയാളി വാര്‍ത്ത

More Stories...

മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്കുന്നു,കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരന്‍ സുധാകരനാണ്,പിജെ ആര്‍മി സൈബറിടത്തില്‍ കിടന്ന് മെഴുകുന്നു

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..

കേരളത്തിലെ തീരദേശ മേഖലകളിൽ സുരക്ഷ ശക്തമാക്കണം എന്നുള്ള സൂചന നേരത്തേ കേന്ദ്ര ഏജൻസികൾ നൽകിയിരുന്നു. എന്നാൽ അതിന്റെ ഭാഗമായി ചില നിഗമനങ്ങൾ അല്ലെങ്കിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ ചില വാർത്തകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നമുക്ക് കേൾക്കുവാൻ കഴിയുന്നത്.

ശ്രീലങ്കയിൽ നിന്നുള്ള എൽ.ടി.ടി.ഇ സംഘം കോവളത്തെത്തി എന്നുള്ള ഒരു വിവരമാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. LTTE സംഘം എത്തിയെന്ന ഫോൺ സന്ദേശത്തെ തുടർന്ന് രണ്ട് മണിക്കൂറോളം പൊലീസ് വട്ടം കറങ്ങി. വിപുലമായ അന്വേഷണത്തിനൊടുവിൽ ഗുജറാത്തിൽ സ്ഥിര താമസമാക്കിയ ഇലക്ട്രിക് സ്ഥാപനം നടത്തിവന്ന മലയാളികളായ യുവാവിനെയും സ്ത്രീയെയുമാണ് കോവളം പൊലീസ് കണ്ടെത്തിയത്.

യുവാവിന്റെ തമിഴ് പോലെ തോന്നിക്കുന്ന സംസാരവും ഇതര സംസ്ഥാനത്തു നിന്നെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ കേരളത്തിലെ അഡ്രസ് വേണമെന്ന ആവശ്യവുമാണ് പ്രധാനമായും സംശയത്തിന് ഇടയാക്കിയത്. കഴിഞ്ഞ മാസം 20 മുതൽ കോവളത്ത് താമസിക്കുന്ന ഇവർ പൂവാറിലെ ഉല്ലാസ ബോട്ട് സവാരിക്കാരെ സമീപിച്ച് ബോട്ട് എൻജിൻ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന എസ്.എച്ച്.ഒ ജി. പ്രൈജു ഒരു മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് അടുത്ത ദിവസമെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ അഡ്രസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ബോട്ട് ജീവനക്കാരൻ വിളിച്ചത് എൽ.ടി.ടിക്കാരെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കോവളത്ത് ഹോംസ്റ്റേയിൽ താമസിക്കുന്ന സംഘത്തെ കണ്ടെത്തിയത്. ഇലക്ട്രിക് സ്ഥാപനം നടത്തുന്ന സംഘം രേഖകൾ കാണിച്ചെന്നും അതുമായി ബന്ധപ്പെട്ടാണ് എൻജിൻ കാര്യങ്ങൾ അന്വേഷിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സമാനമായ അന്വേഷണം തലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്ത് നടന്നതും ഏവരേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യ വീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് യഥേഷ്ടം സഞ്ചരിക്കാം. ഇവിടെങ്ങും കാര്യമായ പരിശോധന ഇല്ല. കളിയിക്കാവിളയിൽ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികൾ ഉപയോഗിച്ചതും ഇതേ മാർഗമാണ്.

കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരിൽ നിന്നും തോക്കും കണ്ടെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ  (1 minute ago)

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ  (3 minutes ago)

ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍;സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അവഗണിച്ചു,ബെല്‍ 212 ഹെലികോപ്റ്ററാണ് റെയ്‌സിയുടെ തലയെടുത്തത്,കലിയിളകി യുഎസ്  (37 minutes ago)

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായ  (48 minutes ago)

പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍കല്യാണവും ഇനി ഇല്ല:റെയ്‌സിയുടെ തലവീണത് ആഘോഷമാക്കി ഇറാന്‍ വനിതകള്‍, സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റ്,ഹിജാബിന്റെ പേ  (53 minutes ago)

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ  (1 hour ago)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍  (1 hour ago)

സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..  (1 hour ago)

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (3 hours ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (3 hours ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (3 hours ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (4 hours ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (4 hours ago)

Malayali Vartha Recommends