Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ആശാന് അടുപ്പിലും ആകാം ഹൈക്കോടതി തേച്ചൊട്ടിച്ചു! വണ്ടറടിച്ച് പിണറായി

31 AUGUST 2022 11:32 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ പിടിച്ച് ജയിലടയ്‌ക്കുക എന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി സംസ്ഥാനത്ത് 50 ലധികം പേരാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചതിന് മാത്രം അഴിക്കുള്ളിലായിരിക്കുന്നത്.

കരിങ്കൊടി കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം ജനങ്ങൾക്ക് പലതവണ മനസ്സിൽ തോന്നിയിട്ടുണ്ടാകാം. ഇതിന്റെ പേരിൽ കേരളത്തിൽ കാട്ടിക്കൂട്ടിയ കോലാഹലങ്ങളും സുരക്ഷയും ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല... എന്നാലിപ്പോൾ മുഖ്യമന്ത്രിയേയും സർക്കാരിനേയും ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയും രംഗത്ത് വന്നിരിക്കുകയാണ്.

പ്രതിഷേധത്തിൻറെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാറിൻറെ വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോൾ. കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പോലീസിൻറെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

പെരുമ്പാവൂർ സ്വദേശി സാം ജോസഫ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ നിലപാടുതേടി ഹൈക്കോടതി രംഗത്ത് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഈ കേസ് നിലവിൽ പരിഗണിക്കുന്നത്. മുഖ്യമന്ത്രി വരുന്നു എന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ഥലത്ത് 2 വ്യക്തികൾക്ക് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പ് അണിച്ച് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിൻറെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ പരാമർസിക്കുന്നുണ്ട്.

ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹർജി ഈ മാസം 11 ലേക്ക് മാറ്റിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ആരോപണങ്ങളുമായി പ്രതിയായ സ്വപ്ന സുരേഷ് എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ സദസിലോ പോലും ഒരു കറുപ്പ് തുണി കൊണ്ടു പോകാനോ മാസ്ക ധരിക്കാനോ കാണാനോ ഇടയാക്കാതെ ആയിരുന്നു പൊലീസിന്റെ സുരക്ഷ. ഇതിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിച്ചവരെ, അത് അഴിക്കാൻ നിർബന്ധിക്കുന്നതും, കറുപ്പ് വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തതും അടക്കം നിരവധി സംഭവങ്ങളാണ് ഈ സമയത്ത് അരങ്ങേറിയത്.

ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡറുകളെ കസ്റ്റഡിയിലെടുത്തതും വാർത്ത വൻ വിവാദമാകുന്നതും. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി 48 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. കറുത്തവസ്ത്രം ധരിച്ചതിന്റെ പേരിലോ കരിങ്കൊടി കാട്ടിയെന്ന പേരിലോ ആളുകളെ അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ അതുകൊണ്ട് സ്ഥാപിക്കുകയാണ്.

കരിങ്കൊടി കാണിച്ചു എന്ന് കരുതി പുറം ലോകം കാണാൻ സമ്മതിക്കാത്ത വകുപ്പുകളൊന്നും പ്രതിഷേധക്കാർക്ക് എതിരെ ചുമത്താനാവില്ല എന്നതാണ് സത്യം. കരിങ്കൊടി കാണിച്ചാൽ സാധാരണയായി ഐപിസി 144,145 വകുപ്പുകൾ പ്രകാരമുള്ള കേസാണ് പോലീസ് ചുമത്താറുള്ളത്. നിയമവിരുദ്ധമായി സംഘം ചേരലിനാണ് കേസെടുക്കുന്നത്. രണ്ട് വർഷം വരെ തടവോ,പിഴയോ,തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം വഴി തടഞ്ഞും വാഹനത്തിലേക്ക് മുന്നിലേക്ക് ചാടിയുമാണ് കരിങ്കൊടി വീശി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്കിൽ വകുപ്പ് മാറും. ഐപിസി 341 ആവും ചുമത്തുക. മറ്റൊരു വ്യക്തിയെ തടഞ്ഞ് വെയ്‌ക്കുന്നതിനുള്ള ശിക്ഷയാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന വകുപ്പാണിത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (5 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (5 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (5 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (5 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (7 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (8 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (9 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (10 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (10 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (11 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (11 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (11 hours ago)

Malayali Vartha Recommends